• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ബിജെപി തിരക്കിട്ട ചര്‍ച്ചയില്‍ സുരേഷ്‌ ഗോപി തിരുവനന്തപുരത്ത്‌

സ്ഥാനാര്‍ഥി നിര്‍ണയത്തിനുളള അനൗപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കെ സ്ഥാനാര്‍ഥികളെ കെട്ടിയിറക്കരുതെന്നും പുതുമുഖങ്ങള്‍ക്കും സ്‌ത്രീകള്‍ക്കും കൂടുതല്‍ അവസരം നല്‍കണമെന്നും ബിജെപിക്കുള്ളില്‍ ആവശ്യം. അതതു മണ്ഡലത്തിലുള്ളവര്‍ക്കു മുന്‍ഗണന നല്‍കാനാണു പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെയും നിര്‍ദ്ദേശം.

നേതാക്കളായ സുരേഷ്‌ ഗോപി തിരുവനന്തപുരം, പി.കെ. കൃഷ്‌ണദാസ്‌ കാട്ടാക്കട എന്നിവിടങ്ങളില്‍ മത്സരിക്കാനാണു സാധ്യത.

മത്സരിക്കാന്‍ താല്‍പര്യമില്ലെന്നാണു കുമ്മനം രാജശേഖരന്റെ നിലപാടെങ്കിലും നേതൃത്വം അത്‌ അംഗീകരിച്ചിട്ടില്ല. സംഘടനാ തീരുമാനമുണ്ടായാല്‍ അദ്ദേഹം നേമത്ത്‌ സ്ഥാനാര്‍ഥിയാകാനാണു സാധ്യത. മുതിര്‍ന്ന നേതാവ്‌ ഒ.രാജഗേ!ാപാലിന്റെ കാര്യത്തില്‍ കേന്ദ്ര നേതൃത്വമാണ്‌ തീരുമാനമെടുക്കേണ്ടത്‌. കാര്‍ഷിക ബില്ലിനെതിരെയുള്ള പ്രമേയം അടക്കം വിഷയങ്ങളില്‍ അദ്ദേഹം നിയമസഭയില്‍ സ്വീകരിച്ച വിവാദ നിലപാടുകളും പരമാര്‍ശങ്ങളും കേന്ദ്രനേതൃത്വത്തിലടക്കം അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്‌.

മത്സരത്തിനില്ലെന്നു നേരത്തെ മുതല്‍ സംസ്ഥാന പ്രസിഡന്റ്‌ കെ.സുരേന്ദ്രന്‍ നിലപാടെടുത്തെങ്കിലും മത്സരിക്കണമെന്നാണ്‌ കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ ഏതെങ്കിലും മണ്ഡലമാണു സുരേന്ദ്രനു പരിഗണിക്കുന്നത്‌. സംസ്ഥാനത്തുനിന്ന്‌ മത്സരിച്ചു ജനപ്രതിനിധിയാകണമെന്ന വി. മുരളീധരന്റെ ആഗ്രഹത്തിനു കേന്ദ്രനേതൃത്വം തടസം നിന്നില്ലെങ്കില്‍, അദ്ദേഹം കഴക്കൂട്ടത്ത്‌ സ്ഥാനാര്‍ഥിയായേക്കും.

ദേശീയ വൈസ്‌ പ്രസിഡന്റ്‌ എ.പി. അബ്ദുല്ലക്കുട്ടി, മറ്റ്‌ മുതിര്‍ന്ന നേതാക്കന്മാരായ എം.ടി. രമേശ്‌, സി.കെ. പത്മനാഭന്‍, ബി. ഗോപാലകൃഷ്‌ണന്‍, സി. കൃഷ്‌ണകുമാര്‍, കരമന ജയന്‍ തുടങ്ങിയവരും മത്സര രംഗത്തുണ്ടാകും. മുന്‍ ഡിജിപി ജേക്കബ്‌ തോമസിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും സംഘടനാതലത്തില്‍ ചര്‍ച്ചചെയ്‌തിട്ടില്ല. 

Top