പി പി ചെറിയാന്
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി നേടിയ തകര്‍പ്പന്‍ വിജയം അമേരിക്കയിലെ പ്രധാന 20 നഗരങ്ങളില്‍ ആഘോഷിക്കുമെന്ന് ഓവര്‍സീസ് ഫ്രണ്ട്ഷിപ്പ് ബിജെപി �യുഎസ്എ പ്രസിഡന്റ് കൃഷ്ണ റെഡി പുറത്തിറക്കിയ പത്ര പ്രസ്താവനയില്‍ ചൂണ്ടികാട്ടി.
കഴിഞ്ഞ നാലുമാസം അമേരിക്കയുടെ വിവിധ ഭാഗങ്ങളിലിരുന്ന് ആയിരത്തിലധികം വോളണ്ടിയര്‍മാര്‍ ഒരു മില്യണിലധികം ഫോണ്‍ കോളുകള്‍ വഴി ഇന്ത്യയിലെ വോട്ടര്‍മാരോടു മോദിക്ക് വോട്ടു ചെയ്യണമെന്നഭ്യര്ച്ചെന്നും പ്രസിഡന്റ് പറഞ്ഞു. ഇതു കൂടാതെ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ ചൗക്കിദാര്‍ മാര്‍ച്ച്, ചായ് പി ചര്ച്ചാസ്, കാര്‍ റാലികള്‍, സ്നൊ ബോള്‍ റാലി, ഗര്‍ ഗര്‍ മോഡി തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു ഭാരതീയ ജനതാ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും കൃഷ്ണ റെഡി പറഞ്ഞു.
അമേരിക്കയിലെ പ്രധാന നഗരങ്ങളായ സാന്‍ഫ്രാന്‍സിസ്ക്കൊ, ലൊസാഞ്ചല്‍സ്, സാക്രമെന്റൊ, സിയാറ്റിന്‍, ബോസ്റ്റണ്‍, ന്യൂയോര്‍ക്ക്, ന്യുജേഴ്സി, വാഷിങ്ടണ്‍ ഡിസി, റിച്ച്മോണ്ട്, ഷാര്‍ലറ്റ്, ഷിക്കാഗോ, ഡിട്രോയ്റ്റ്, അറ്റ്ലാന്റാ, റ്റാംമ്പ, ഹൂസ്റ്റണ്‍, ഓസ്റ്റിന്‍, ഡാലസ് തുടങ്ങിയ സിറ്റികളില്‍ നടത്തുന്ന ആഘോഷ പരിപാടികളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിന് പരിശ്രമിച്ച എല്ലാ പ്രവര്‍ത്തകരോടും അനുഭാവികളോടും നന്ദി അറിയിക്കുന്നതോടൊപ്പം ഭാവി പ്രധാന മന്ത്രിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും പ്രസ്താവനയില്‍ തുടര്‍ന്ന് പറയുന്നു.