ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം പൂര്‍ണമായി പരിഹരിക്കാനുള്ള നടപടിക്രമങ്ങള്‍ സങ്കീര്‍ണമാണെന്ന് കരസേന.
ഇരു രാജ്യങ്ങളുടെയും ഉന്നത സേനാ കമാന്‍ഡര്‍മാര്‍ തമ്മിലുള്ള മാരത്തണ്‍ കൂടിക്കാഴ്‌ചയ്‌ക്കു ശേഷം നടത്തിയ ആദ്യ പ്രതികരണത്തിലാണ്, സംഘര്‍ഷം തീരാന്‍ സമയമെടുത്തേക്കുമെന്ന സൂചന സേന നല്‍കിയത്.
ഏതാനും സ്ഥലങ്ങളില്‍ നടത്തിയ ആദ്യഘട്ട പിന്മാറ്റത്തിന്റെ പുരോഗതി ഇരു സേനകളും പരിശോധിച്ചെന്നും ഭാവി നടപടികളെക്കുറിച്ചു ചര്‍ച്ച ചെയ്‌തെന്നും പ്രതിരോധ വക്താവ് കേണല്‍ അമന്‍ ആനന്ദ് വ്യക്തമാക്കി. ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാംഗോങ് മലനിരകള്‍, ഡെപ്‌സാങ് എന്നിവിടങ്ങളില്‍ നിന്നു പിന്മാറാന്‍ ചൈന ഇനിയും തയാറായിട്ടില്ലെന്നു സേനാ വൃത്തങ്ങള്‍ പറഞ്ഞു.