പൂനെ: ചുരയ്ക്ക ജ്യൂസ് കുടിച്ച് യുവതിക്ക് ദാരുണാന്ത്യം. പൂനെയില്‍ കഴിഞ്ഞ ആഴ്ചയാണ് ദാരുണമായ സംഭവം നടക്കുന്നത്. തടി കുറയ്ക്കാനായി കുടിച്ച ജ്യൂസാണ് മരണകാരണമായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജൂണ്‍ 12-നു രാവിലെ ഓടാന്‍ പോയതിന് ശേഷം തിരിച്ചെത്തിയമ്ബോഴാണ് ജ്യൂസ് കുടിക്കുന്നത്. വൈകാതെ ഇവര്‍ക്ക് കടുത്ത ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും 16-ന് മരണം സംഭവിക്കുകയായിരുന്നു.
ചുരയ്ക്ക ജ്യൂസ് കുടിച്ചുള്ള മരണങ്ങള്‍ ഇതിനു മുന്‍പും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2011-ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നല്‍കിയ മുന്നറിയിപ്പില്‍ ചുരയ്ക്ക ജ്യൂസ് കുടിക്കുമ്ബോള്‍ സ്വാദില്‍ എന്തെങ്കിലും വ്യത്യാസം അനുഭവപ്പെട്ടാല്‍ അത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ചുരയ്ക്ക ജ്യൂസ് കുടിക്കുമ്ബോള്‍ പുളിപ്പോ സ്വാദു മാറ്റമോ ഉണ്ടെങ്കില്‍ അതില്‍ വിഷാംശം അടങ്ങിയിട്ടുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വളരെ മാരകമായ Cucurbitacin എന്ന വിഷവസ്തുവാണ് ചീത്തയായ ചുരയ്ക്ക ജ്യൂസില്‍ ഉള്ളതെന്ന് നേരത്തെ നടത്തിയ ചില പരിശോധനകളില്‍ വ്യക്തമായിട്ടുണ്ട്. ഇതാണ് മരണത്തിനു കാരണമാകുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.