• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പ്യൂരിഫൈഡ് ,ഡിസ്റ്റിൽഡ് ,സാധാരണ വെള്ളം വ്യത്യാസം അറിയാം

വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്.നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിനും വെള്ളം ആവശ്യമാണ്.അതിനാലാണ് ദിവസവും ധാരാളം വെള്ളം കുടിക്കാൻ പറയുന്നത്. എല്ലാവര്ക്കും വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നു അറിയാം.ഏതുതരം വെള്ളമാണ് നല്ലത് എന്ന കാര്യത്തിൽ ചില ആശങ്കകൾ ഉണ്ട്.

ഈ ലേഖനത്തിൽ പ്യൂരിഫൈഡ് ,ഡിസ്റ്റിൽഡ് ,സാധാരണ വെള്ളം എന്നിവയുടെ വ്യത്യാസം പറയുന്നു.ഇതിൽ നിന്നും നിങ്ങൾക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കാം

എന്താണ് പ്യൂരിഫൈഡ് വെള്ളം ?

രാസവസ്തുക്കളും മാലിന്യങ്ങളും നീക്കി ഫിൽറ്റർ ചെയ്ത വെള്ളമാണ് പ്യൂരിഫൈഡ് വെള്ളം.സാധാരണ പൈപ്പ് വെള്ളം അല്ലെങ്കിൽ കിണറിലെ വെള്ളമാണ് ഇതിനായി ഉപയോഗിക്കുന്നത്.പ്യൂരിഫിക്കേഷനിൽ ബാക്ടീരിയ,അൽഗ,ഫാൻഗസ്,പാരാസൈറ്റ്,ചെമ്പ്,ലെഡ് തുടങ്ങിയ രാസവസ്തുക്കൾ എല്ലാം മാറുന്നു.വീട്ടിലും വാണിജ്യപരമായും പ്യൂരിഫൈ ചെയ്യാൻ പല മാർഗങ്ങൾ ഉപയോഗിക്കാറുണ്ട്.പാശ്ചാത്യ രാജ്യങ്ങളിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനുള്ള വെള്ളം വളരെ ശുദ്ധമായതാണ്.ഗവണ്മെന്റ് നിയമങ്ങളും അന്താരാഷ്ട്ര നിലവാരവും അനുസരിച്ചു ഓരോ രാജ്യത്തെയും കുടിവെള്ളത്തിന്റെ നിലവാരത്തിന് വ്യത്യാസം ഉണ്ടാകാറുണ്ട്. ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തിൽ 2 .1 ബില്യൺ ആളുകൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നില്ല എന്നാണ്.പല രാജ്യങ്ങളിലും പൊതുജനങ്ങൾക്ക് കൊടുക്കുന്ന വെള്ളം ശുദ്ധമാക്കാൻ പല മാർഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത്.

കോവഗുലേഷൻ ഫ്ളോക്കുലേഷൻ

പോസിറ്റിവ് ചാർജ്ജുള്ള രാസവസ്തുക്കൾ വെള്ളത്തിൽ കടത്തി വിട്ട് നെഗറ്റിവ് ചാർജ്ജുള്ള ഘടകങ്ങളെ നശിപ്പിക്കുന്നു.ഇതിനെ ഫിൽറ്റർ ചെയ്യുന്നു.ഫ്ലോക്‌ എന്നാണ് ഇതിനെ പറയുന്നത്.

സെഡിമെന്റേഷൻ

വലിയ അളവിലെ ഫ്ളോക് വെള്ളത്തിനടിയിൽ അടിഞ്ഞു കൂടുന്നു.ഇവ ശുദ്ധജലത്തിൽ നിന്നും വേർതിരിക്കുന്നു

ഫിൽട്രേഷൻ

മുകളിലെ ശുദ്ധജലം മണൽ,ചാർക്കോൾ ,ഗ്രാവൽ തുടങ്ങിയ വിവിധ ഫിൽറ്ററുകളിലൂടെ കടന്നുപോകുമ്പോൾ അത് വെള്ളത്തിലെ പൊടി,ബാക്ടീരിയ,രാസവസ്തുക്കൾ,വൈറസ് എന്നിവയെ നീക്കുന്നു.

ഡിസ്ഇൻഫെക്‌ഷൻ

ഈ ഘട്ടത്തിൽ വെള്ളത്തിൽ ക്ലോറിൻ ചേർത്ത് ബാക്കിയുള്ള ബാക്ടീരിയെയും വൈറസിനെയും നശിപ്പിക്കുന്നു. ആ സ്ഥലത്തു ലഭിക്കുന്ന വെള്ളത്തിന്റെ ഗുണവും നിലവാരവും അനുസരിച്ചു ഈ രീതികളിൽ വ്യത്യാസം ഉണ്ടാകും എന്ന കാര്യം പ്രത്യേകം ഓർമ്മിക്കേണ്ടതാണ്.

പ്യൂരിഫൈ വെള്ളത്തിന്റെ ആരോഗ്യഗുണങ്ങൾ

പല സ്ഥലങ്ങളിലും കുടിവെള്ളം സുരക്ഷിതമെങ്കിലും അതിൽ മാലിന്യങ്ങളും അടങ്ങിയിരിക്കും ,ഉദാഹരണത്തിന് അമേരിക്കൻ പരിസ്ഥിതി സംരക്ഷണ ഏജൻസി (ഇ പി എ )വെള്ളത്തിലെ 90 മാലിന്യങ്ങൾക്കെതിരെ നിയമ പരിധി നിർണ്ണയിച്ചിട്ടുണ്ട് .സുരക്ഷിത കുടിവെള്ള നിയമം ഓരോ സ്ഥലത്തെയും കുടിവെള്ളത്തിനുള്ള നിലവാരം നിശ്ചയിച്ചിട്ടുണ്ട് .ഇ പി എ യുടെ മിനിമം നിയമമെങ്കിലും പാലിച്ചിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ചില സംസ്ഥാനങ്ങൾ മറ്റുള്ളവയെക്കാൾ കടുത്ത കുടിവെള്ള നിയന്ത്രണങ്ങൾ വച്ചിട്ടുണ്ട്.

പൊതു ജനങ്ങൾക്കുള്ള കുടിവെള്ളം സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്.അല്ലെങ്കിൽ അത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.ലെഡും കോപ്പറും പോലുള്ള മാലിന്യങ്ങൾ ആരോഗ്യത്തിന് ദോഷകരമാണ്.ഇത് വയറിനും തലച്ചോറിനും ദോഷം ഉണ്ടാക്കും

ചില രാജ്യങ്ങളിൽ ഇത്തരം ധാതുക്കൾ വെള്ളത്തിൽ കാണുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.

വീട്ടിൽ വാട്ടർ ഫിൽറ്റർ അല്ലെങ്കിൽ പ്യൂരിഫൈ ചെയ്ത ബോട്ടിൽ വെള്ളം ഉപയോഗിക്കുമ്പോൾ വെള്ളം പല ഘട്ടങ്ങളിലെ പ്യൂരിഫിക്കേഷനിലൂടെ കടന്നുപോകുമ്പോൾ വെള്ളത്തിലെ ധാതുക്കളും മാലിന്യങ്ങളും മാറുന്നു.ഇത് നിങ്ങൾ ഉപയോഗിക്കുന്ന പ്യൂരിഫിക്കേഷൻ സിസ്റ്റത്തെ അടിസ്ഥാനമാക്കിയിരിക്കുന്നു .

ചാർക്കോൾ ഫിൽറ്റർ ക്ലോറിൻ മാറ്റുന്നു.പൊതുജനങ്ങൾക്കുള്ള കുടിവെള്ളത്തിൽ ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണ് ക്ലോറിൻ.ക്ലോറിൻ വെള്ളം പല തരം ക്യാൻസർ,കൊളറെക്ടൽ ക്യാൻസർ തുടങ്ങിയവയ്ക്ക് കാരണമാകുന്നതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

വാട്ടർ പ്യൂരിഫിക്കേഷന്റെ മറ്റൊരു ഗുണം ഇത് കെമിക്കൽ ട്രീറ്റ്‌മെന്റ്,മെറ്റൽ പ്ലംബിങ് തുടങ്ങിയവ ചെയ്യുമ്പോൾ ഉണ്ടാകുന്ന വെള്ളത്തിന്റെ അരുചി മറ്റും എന്നാണ്.അങ്ങനെ ശുദ്ധമായ നല്ല രുചിയുള്ള വെള്ളം നിങ്ങൾക്ക് ലഭിക്കും

പ്യൂരിഫൈ വെള്ളത്തിന്റെ ചില ദോഷവശങ്ങൾ

വൃത്തിയില്ലായ്മ

വെള്ളത്തിന്റെ പ്യൂരിഫിക്കേഷൻ സംവിധാനം പതിവായി വൃത്തിയാക്കണം.അല്ലെങ്കിൽ അഴുക്ക് ഫിൽറ്ററിൽ അടിഞ്ഞു വെള്ളത്തെ ദുഷിപ്പിക്കുന്നു.

ചില മാലിന്യങ്ങൾ നീക്കപ്പെടുകയില്ല

പ്യൂരിഫിക്കേഷൻ വഴി പല മാലിന്യങ്ങളും നീങ്ങുമെങ്കിലും ചില കീടനാശിനികളും രാസവസ്തുക്കളും വീണ്ടും ഉണ്ടാകാം.ഇത് നിങ്ങൾ ഉപയോഗിക്കുന്ന പ്യൂരിഫയറിനെ ആശ്രയിച്ചിരിക്കും

ചെലവ്

വീട്ടിൽ പ്യൂരിഫൈ സിസ്റ്റം വയ്ക്കുന്നതും പ്യൂരിഫൈ ആയ വെള്ളം വാങ്ങുന്നതും ചെലവേറിയതാണ്.ചിലത് നൂറു ഡോളർ വരെയാകും.

വേസ്റ്റ്

പ്ലാസ്റ്റിക് ബോട്ടിലിൽ പ്യൂരിഫൈ വെള്ളം വാങ്ങുന്നതും വീട്ടിലെ പ്യൂരിഫൈ സിസ്റ്റത്തിന്റെ ഫിൽട്ടറും മാലിന്യം കൂട്ടും

Top