സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ബ്രസീല്‍- സ്വീഡന്‍ മത്സരത്തില്‍ നെയ്മര്‍ കടുത്ത ടാക്ലിംഗിനാണ് ഇരയായത്. നെയ്മറെ പൂട്ടാന്‍ വേണ്ടി താരങ്ങള്‍ ഒപ്പം കൂടിയതോടെയാണ് നെയ്മറിന് സ്വാഭാവിക കളി പുറത്തെടുക്കാന്‍ കഴിയാതെ പോയത്. ഈ കളിയില്‍ നെയ്മര്‍ എതിര്‍ ടീമിലെ കളിക്കാരന്‍ അടുത്തുകൂടി പോകുമ്ബോള്‍ പോലും വീഴുന്നത് കാണാമായിരുന്നു. അതുകൊണ്ട് തന്നെ നെയ്മറിന്റെ അഭിനയം അന്ന് സൈബര്‍ ലോകത്തിന്റെ കടുത്ത ട്രോളിംഗിനും ഇടയാക്കി.
എന്നാല്‍ അന്ന് റഫറിയിങ്ങിനെ വിമര്‍ശിക്കുകയാണ് ബ്രസീല്‍ സൂപ്പര്‍താരം ചെയ്തത്. റഫറിമാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും കായികമായുള്ള ആക്രമണം തടയേണ്ടത് റഫറിമാരുടെ ചുമതലയാണെന്നും നെയ്മര്‍ പറഞ്ഞരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മല്‍സരത്തില്‍ പത്ത് തവണയാണ് നെയ്മറെ ഫൗള്‍ ചെയ്തത്. എന്തായാലും ഇത്തവണ നെയ്മര്‍ വീണ്ടും സൈബര്‍ ലോകത്തിന്റെ ട്രോളിംഗിന് ഇരയായി തുടങ്ങിയിട്ടുണ്ട്. ഇതിന് കാരണം പെനാലിറ്റി കിട്ടാന്‍വേണ്ടി കോസ്‌റ്റോറിക്കന്‍ ഗോള്‍മുഖത്ത് നടത്തിയ അഭിനയമാണ്.
മത്സരത്തില്‍ മികച്ച മുന്നേറ്റം നടത്തിയിട്ടും ഗോള്‍ മാത്രം പിറക്കാതെ വന്നതോടെ നെയ്മര്‍ പെനാലിറ്റിക്ക് വേണ്ടി അഭിനയിച്ചു നാണം കെട്ടു. ഫൗള്‍ അഭിനയിച്ചു നെയ്മര്‍ വീഴുന്നതു കണ്ട് നെയ്മര്‍ ഇനി ഓസ്‌കാര്‍ വാങ്ങുമല്ലോ എന്നാണ് സൈബര്‍ ലോകത്തിന്റെ ട്രോള്‍ ഉണ്ടായത്.ഗോള്‍ അകന്നു പോയതോടെ കോസ്റ്ററിക്കന്‍ ബോക്‌സിനുള്ളില്‍ നെയ്മര്‍ ഫൗള്‍ അഭിനയിച്ചു വീണത്. റഫറി ഇതിനു പെനല്‍റ്റി അനുവദിച്ചെങ്കിലും വിഡിയോ അസിസ്റ്റന്റ് റഫറി നടത്തിയ പരിശോധനയില്‍ നെയ്മര്‍ അഭിനയിച്ചതാണെന്നു തെളിഞ്ഞു.
ഇതിനിടെ സമയം കളയാന്‍ കോസ്റ്ററിക്കന്‍ താരങ്ങള്‍ പരുക്ക് അഭിനയിച്ചു വീഴുന്നതും തുടര്‍ക്കാഴ്ചയായി. ഇതില്‍ കുപിതനായി പന്തു വലിച്ചെറിഞ്ഞ നെയ്മറിന് മഞ്ഞക്കാര്‍ഡും കിട്ടി. ഇതിനെല്ലാം ഒടുവിലായിരുന്നു ആരാധകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഇന്‍ജുറി ടൈമില്‍ ഇരട്ടഗോളെത്തിയത്. ഫൗള്‍ അഭിനയിച്ച് പരിഹാസ്യനായ നെയ്മര്‍, ഒടുവില്‍ ഗോള്‍ നേടിയതോടെയാണ് ക്ഷീണം തീര്‍ത്തത്.
എന്തായാലും കളിക്കളത്തിലെ അഭിനയത്തിന്റെ പേരില്‍ നെയ്മറിനെതിരെ കോസ്‌റ്റോറിക്കന്‍ താരങ്ങളും രംഗത്തെത്തി. നെയ്മറിന്റെ അഭിനയത്തെ കുറിച്ച് ശരിക്കും ചൂണ്ടിക്കാട്ടിയത് കോസ്റ്റ താരങ്ങളായിരുന്നു.