ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങാന്‍ ഉള്ള ബ്രിട്ടന്റെ നടപടി നിയമമായി അംഗീകരിച്ച് കൊണ്ടുള്ള ബില്ലില്‍ രാജ്ഞി ഒപ്പ് വെച്ചു. ബില്‍ നിയമമായി എന്ന് സ്പീക്കര്‍ അറിയിച്ചു. ഇതോടെ യൂറോപ്യന്‍ കമ്മ്യൂണിറ്റീസ് ആക്‌ട് അസാധു ആയി.
മാസങ്ങള്‍ക്ക് മുന്‍പേ പാര്‍ലമെന്റില്‍ ബില്ലിന് ഭൂരിപക്ഷം ലഭിച്ചിരുന്നു. ബില്ലില്‍ രാജ്ഞി ഒപ്പ് വയ്ച്ചതോടെ ബ്രക്സിറ്റ് നിയമം പ്രാബല്യത്തില്‍ വരികയും യൂറോപ്പ്യന്‍ യൂണിയന്റെ നിയമങ്ങള്‍ ബ്രിട്ടനു ബാധകമകാതെ വരികയും ചെയ്യും.
2019 മാര്‍ച്ച് 29 ന് ബ്രക്സിറ്റ് ദിനമായി ആഘോഷിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. ഏറെ നാളത്തെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍കും ഒടുവിലാണ് കഴിഞ്ഞയാഴ്ച ബില്‍ പാര്‍ലമെന്റില്‍ പാസായത്. 1972ലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായത്.