• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പോയി വരുമ്പോള്‍ മറ്റേ മോദിയെ കൂടി കൊണ്ടുവരണം, പ്രധാനമന്ത്രിയോട് രാഹുല്‍

മെന്‍ഡിപത്താര്‍(മേഘാലയ): പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ രത്നവ്യാപാരി നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അപേക്ഷ. താങ്കള്‍ അടുത്ത വിദേശ യാത്രക്ക് പോയി വരുമ്ബോള്‍ മറ്റേ മോദിയെ കൂടി കൊണ്ടു വരണമെന്ന് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോട് അപേക്ഷിച്ചു. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേഘാലയില്‍ സംഘടിപ്പിച്ച പ്രചാരണ പരിപാടിയില്‍ സംസാരിക്കുമ്ബോഴായിരുന്നു പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് പണം തട്ടിച്ച് രക്ഷപെട്ട ചില സമ്പന്നരായ ഇന്ത്യക്കാര്‍ ബിജെപിയെ പിന്തുണക്കുന്നവരാണെന്ന് അറിയാം. ബിജെപിയെ ഒരു പാഠം പഠിപ്പിക്കാനും അദ്ദേഹം മേഘാലയയിലെ വോട്ടര്‍മാരോട് ആവശ്യപ്പെട്ടു.മേഘാലയയിലെ പള്ളികള്‍ മോടി കൂട്ടുന്നതിന് പണം അനുവദിച്ച കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നടപടിയേയും രാഹുല്‍ വിമര്‍ശിച്ചു.

Top