ജോസ് കുമ്പിളുവേലില്‍
ആവശ്യത്തിന് ജോലിക്കാരില്ലാതെ തകരാറിലായ നേഴ്‌സിംഗ് മേഖല കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യു.കെയിലെ പ്രമുഖ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ സംയുക്തമായി കേരളത്തില്‍ നടത്തുന്ന ഇന്റര്‍വ്യൂവിന് കൊച്ചിയില്‍ മാര്‍ച്ച് എട്ടിന് തുടക്കമായി.
ഐ.ഇ.എല്‍.ടി.എസ് പാസായവര്‍ക്കും റിസല്‍ട്ട് പ്രതീക്ഷിക്കുന്നവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫ്‌ളൈറ്റ് ടിക്കറ്റും, ഐ.ഇ.എല്‍.ടി.എസ് ഫീസും സൗജന്യമായി നല്‍കും.
ബ്രിട്ടനിലെ ഇരുപത്തഞ്ചോളം ആശുപത്രികളിലേക്കാണ് ഇന്റര്‍വ്യൂ. വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുന്ന ഇന്റര്‍വ്യൂവില്‍ അപേക്ഷകര്‍ക്ക് എവിടെനിന്ന് വേണമെങ്കിലും പങ്കെടുക്കാം.
ഐ.ഇ.എല്‍.ടി.എസിന് ഗ്രേഡ് ഏഴും, ഒ.ഇ.ടി പരീക്ഷയ്‌ക്ക് ബി ഗ്രേഡും ഉള്ളവര്‍ക്ക് ഉടന്‍ തന്നെ നിയമനം ലഭിക്കും. ഇത്തരക്കാര്‍ക്ക് സൗജന്യ വിമാന ടിക്കറ്റും, വിസ ഫീസും, മൂന്നുമാസത്തെ താമസ സൗകര്യവും ലഭ്യമാക്കും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടാം മാസത്തിനകം ബ്രിട്ടനിലെത്തി ജോലി ആരംഭിക്കാനും കഴിയും. ഇതിന് ഒരു വിധത്തിലുള്ള സര്‍വീസ് ചാര്‍ജും നല്‍കേണ്ടതുമില്ല.
വിദേശ റിക്രൂട്ട്‌മെന്റിന് ബ്രിട്ടന്‍ കഴിഞ്ഞ വര്‍ഷം വീണ്ടും അനുമതി നല്‍കിയതോടെയാണ് മലയാളി നേഴ്‌സുമാരെ തേടി സുവര്‍ണാവസരം എത്തിയത്. റിക്രൂട്ടിംഗ് ഏജന്‍സിയായ നേഴ്‌സിംഗ് ജോബ് യു.കെ ലിമിറ്റഡ് സംഘടിപ്പിക്കുന്ന ഇന്റര്‍വ്യൂ ഈ മാസം 22 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
വിവരങ്ങള്‍ക്ക്: http//www.nursingglobsuk.couk/nhs-at-kochi