ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈനില്‍നിന്ന് ഇനി എല്ലാ നെറ്റ്വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാം. നിലവില്‍ നഗരപ്രദേശങ്ങളില്‍ 240 രൂപ മാസവാടകയ്ക്ക് ലാന്‍ഡ്ലൈനില്‍നിന്ന് ബി.എസ്.എന്‍.എല്‍. മൊബൈലിലേക്കും ലാന്‍ഡ് ലൈനിലേക്കും മാത്രമായിരുന്നു സൗജന്യവിളി. ഇനിമുതല്‍ എല്ലാ നെറ്റ്വര്‍ക്കിലേക്കും സൗജന്യം ലഭ്യമാകും.
കേരളാസര്‍ക്കിളില്‍ മാത്രമാണ് ഈ താരിഫ് പരിഷ്കരണം. രാജ്യത്ത് നിലവില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്നതും കേരളാസര്ക്കിളാണ്. രാജ്യത്ത് ആദ്യമായി ഫോര്‍ജി സംവിധാനം ബി.എസ്.എന്‍.എല്‍. തുടങ്ങിയതും കേരളത്തിലാണ്.