തൃശൂര്‍: ബി.എസ്.എന്‍.എല്‍ മൊബൈല്‍ ഫോര്‍-ജി സേവനം ജൂണ്‍ അവസാനേത്താടെ രാജ്യമാകെ ലഭ്യമാകും. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ 7,000 കോടി രൂപ അനുവദിക്കും. ബി.എസ്.എന്‍.എല്‍ 5,500 കോടി രൂപയാണ് നീക്കിവെക്കുന്നത്. അടുത്തമാസം ഇക്കാര്യത്തില്‍ അന്തിമ അനുമതിയാവും. മഹാനഗര്‍ ടെലികോം നിഗം ലിമിറ്റഡിെന്റ നിയന്ത്രണത്തിലുള്ള ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഒഴികെ ഫോര്‍-ജി വ്യാപിപ്പിക്കാനാണ് ശ്രമം.
നിലവില്‍ ബി.എസ്.എന്‍.എല്‍ ഫോര്‍-ജി സേവനം ലഭിക്കുന്നത് കേരളത്തിലെ ഉടുമ്ബന്‍ചോലയില്‍ മാത്രമാണ്. ഒഡിഷയിലും പരീക്ഷണാടിസ്ഥാനത്തില്‍ ഉടന്‍ ഫോര്‍-ജി വരും. പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എലിന് ഫോര്‍-ജി വിപുലമാക്കാന്‍ വേണ്ട അനുമതിയും പിന്തുണയും നല്‍കണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്ര സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്. സ്ഥാപനത്തിെന്റ നിലനില്‍പ്പിനും മത്സരക്ഷമതക്കും ഇത് അത്യാവശ്യമാണെന്നും അല്ലാത്തപക്ഷം മൊബൈല്‍ സേവന രംഗത്തുനിന്ന് ബി.എസ്.എന്‍.എല്‍ പിന്തള്ളപ്പെടുമെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനിടെ 5-ജി സേവനം തുടങ്ങുന്നതിന് നോക്കിയ, ഇസഡ് ടിഇ എന്നീ കമ്ബനികളുമായി ബി.എസ്.എന്‍.എല്‍ ധാരണപത്രം ഒപ്പുവെച്ചു. ഫോര്‍-ജി വ്യാപിപ്പിക്കാനുള്ള കരാറും ഇൗ കമ്ബനികള്‍ക്കാണ്. അടുത്തവര്‍ഷം ഫൈവ്-ജി വരുമെന്നാണ് ബി.എസ്.എന്‍.എല്ലിെന്റ പ്രതീക്ഷ. അടുത്ത ഒരു വര്‍ഷത്തിനിടക്ക് രാജ്യത്ത് ഒരു ലക്ഷം വൈഫൈ ഹോട്ട് സ്പോട്ട് സ്ഥാപിക്കാനും പദ്ധതിയുണ്ട്.