തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് ഒരു രൂപയായി നിലനിര്‍ത്തിക്കൊണ്ട് ബസ് ചാര്‍ജ് വര്‍ധന വ്യാഴാഴ്ചമുതല്‍ നിലവില്‍വരും. രണ്ടാമത്തെ ഫെയര്‍ സ്റ്റേജില്‍ ഒരുരൂപ കുറച്ചു. നിലവില്‍ ഒന്‍പതുരൂപയായിരുന്നത് എട്ടായി കുറഞ്ഞു.
വര്‍ധനയുടെ 25 ശതമാനംമാത്രം സ്റ്റേജിന് ഈടാക്കാനാണ് സര്‍ക്കാര്‍ ഉത്തരവിലുള്ളത്. ഇതുപ്രകാരം ഒരുരൂപ വര്‍ധിപ്പിക്കുമ്ബോള്‍ 25 പൈസമാത്രമേ രണ്ടാംസ്റ്റേജില്‍ ഈടാക്കാനാവൂ.
എന്നാല്‍, 50 പൈസയ്ക്ക് താഴെയുള്ള വര്‍ധന കണക്കിലെടുക്കാന്‍ പാടില്ല. പഴയനിരക്കുതന്നെ തുടരും. ഇതാണ് രണ്ടാം സ്റ്റേജില്‍ നിരക്കുവര്‍ധന ഒഴിവായത്.