തിരുവനന്തപുരം: അഞ്ച് ദിവസമായി നടന്നുവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ബസ്സുടമകള്‍ തീരുമാനിച്ചത്.വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കില്ലെന്നും ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്നും മുഖ്യമന്ത്രി ബസുടമകളെ അറിയിച്ചു. അതേസമയം ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് സമരം പിന്‍വലിച്ചതെന്ന് ബസുടമകള്‍ പറഞ്ഞു.
സമരം പിന്‍വലിക്കുന്നതിനെ ഒരു വിഭാഗം എതിര്‍ത്തു. മറുവിഭാഗം ഇനി സമരം തുടരാനാകില്ല എന്ന നിലപാടും എടുത്തു. അതോടെ സമരം പൊളിയും എന്ന നില വന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സമരം പ്രഖ്യാപിക്കുന്നുവെന്ന തീരുമാനം അധികം വൈകാതെ വന്നു. ഇതിനിടെ ബസ്സുടമകളുടെ സംഘടനാ തലപ്പത്ത് നിന്ന് ഒരാളെ പുറത്താക്കിയതായി മറ്റുചിലര്‍ അറിയിച്ചു