ഫിലാഡൽഫിയ: ഫിലാഡൽഫിയായിലെ 15 മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം പോലുള്ള സംഘടനകൾ അമേരിയ്ക്കയിലെ മുഖ്യധാര രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവരേൺടതിന്റെ ആവശ്യകത എടുത്തു പറഞ്ഞ ലീസ്. എം ഡീലി (ഫിലാഡൽഫിയ സിറ്റി ചീഫ് ഇലക്ഷൻ കമ്മീഷണർ), ഇതിന് തുടക്കം കുറിക്കേൺടത് വോട്ടർ രജിസ്ട്രേഷൻ നടത്തുന്നതിലൂടെ ആയിരിക്കണമെന്ന് പറഞ്ഞു. നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയായിലെ അതിഥി റെസ്റ്റോറന്റിൽ സംഘടിപ്പിച്ച കേരളാഫോറത്തിന്റെ 2011-ലെ പ്രവർത്തനങ്ങളുടെ ഉത്ഘാടനം നിർവ്വഹിച്ചു. കൊൺട് സംസാരിയ്ക്കുകയായിരുന്നു.
2017-ലെ ചെയർമാൻ റോണി വറുഗീസ് അധികാര കൈമാറ്റം നടത്തി, 2018 -ലെ ചെയർമാനെ സ്വാഗതം ചെയ്യുകയും ആശംസകൾ നേരുകയും ചെയ്തു.
ട്രൈസ്റ്റേറ്റ് കേരളാഫോറം ചെയർമാൻ ജോഷി കുര്യാക്കോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉത്ഘാടനയോഗത്തിൽ കേരളാ ഫോറത്തിന്റെ മുൻ ജനറൽ സെക്രട്ടറിയായിരുന്ന സജി കരിംകുറ്റിയിലിന്റെ ആകസ്മികമായ നിര്യാണത്തിൽ ആദരാന്ജലികൾ അർപ്പിച്ചു. 2018-ലെ കേരളാ ഫോറത്തിന്റെ പ്രവർത്തനങ്ങളിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിലെ അംഗ സംഘടനകളുടെ സജീവ സാന്നിദ്ധ്യവും സഹകരണവും ചെയർമാൻ അഭ്യർത്ഥിച്ചു.
മുഖ്യ പ്രഭാഷകനായെത്തിയ ഇ-മലയാളി ചീഫ് എഡിറ്റർ ജോർജ്ജ് ജോസഫ്, അമേരിയ്ക്കയിലെ മറ്റ് നഗരങ്ങളിൽ കാണാൻ കഴിയാത്ത മലയാളികളുടെ ഐക്യം ഫിലാഡൽഫിയായിൽ കാണാൻ കഴിഞ്ഞെന്നും, മലയാളികളുടെ പൊതു ഉത്സവങ്ങളായ ഓണവും കേരളപ്പിറവിയും സംയുക്തമായി കൊൺടാടുക വഴിയായി ഉദാത്തായ മാതൃകയാണ് അമേരിയ്ക്കയിലെ മലയാളി സമൂഹത്തിന് ട്രൈസ്റ്റേറ്റ് കേരളാ ഫോറം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യനെറ്റ് യു.എസ് ആന്റ് കാനഡ പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് തന്റെ ആശംസ സന്ദേശത്തിൽ, ആരാധനാലയങ്ങളുടെ എല്ലാതലങ്ങളിലുമുള്ള കടന്നുകയറ്റം സാമൂഹ്യ സംഘടനകളെ സങ്കുചിത ചിന്താഗതികളിലേയ്ക്ക് നയിക്കുന്നുൺടെന്നും ഇത് സംഘടന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുൺടെന്നും പറഞ്ഞു.
ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ പ്രഥമ ചെയർമാനും ഇപ്പോൾ ഫൊക്കാന - പ്രസിഡന്റുമായ തമ്പി ചാക്കോ കേരളാഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നതോടൊപ്പം ഈ വർഷം ജൂലൈയിൽ ഫിലാഡൽഫിയായിൽ നടക്കുന്ന ഫൊക്കാന കൺവൻഷനിലേയ് എല്ലാവരെയും ക്ഷണിയ്ക്കുകയും ചെയ്തു. ഫിലഡൽഫിയായിലെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സഹൃദയനും സാംസ്കാരിക പ്രവർത്തകനും നാട്ടുക്കുട്ടം എന്ന സാഹിത്യ ചർച്ചാവേദിയുടെ അധികാരിയുമായ റവ: ഫാദർ എം.കെ കുര്യക്കോസ് ആശംസകൾ നേർന്നു.
2018-ലെ കേരളാ ഫോറത്തിന്റെ ഓണാഘോഷ ചെയർമാൻ വിൻസന്റ് ഇമ്മാനുവലും കേരളാദിനാഘോഷ ചെയർമാൻ സുധ കർത്തായും, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻന്മാരെ പ്രതിനിധികരിച്ച് അലക്സ് തോമസും ട്രഷറർ, ഫീലിപ്പോസ് ചെറിയാനും ഈ വർഷത്തെ പ്രവർത്തനങ്ങളുടെ വിവരണം നൽകി. ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ അംഗസംഘടനകളുടെ സാരഥികളും, മറ്റു സംഘടന പ്രതിനിധികളുമായ ജോർജ്ജ് ഓലിക്കൽ (പമ്പ), ബന്നി കൊട്ടാരത്തിൽ (കോട്ടയം അസ്സോസിയേഷൻ), ജോർജ്ജ് ജോസഫ് (ഫൺട്സ് ഓഫ് തിരുവല്ല), ജോർജ്ജ് നടവയൽ (പിയാനോ), എബ്രാഹം - മാത്യ (മേള), പി.കെ സോമരാജൻ (എസ്.എൻ.ഡി.പി), മോൻസി ജോയി (സിമിയോ), രാജൻ സാമുവൽ (ഫടൺടസ് ഓഫ് ഫിലി), റജി ജേക്കബ് (ഫിൽമ), ജീമോൻ ജോർജ്ജ് (ഏഷ്യൻ അഫേഴ്സ് കമ്മീഷണർ), കുര്യൻ രാജൻ എന്നിവർ ആശംസകൾ നേർന്നു. സുമോദ് നെല്ലിക്കാല എം.സിയായിരുന്നു.
ജനറൽ സെക്രട്ടറി ടി.ജെ തോംസൺ സ്പോൺസറുമാരായ വിൻസന്റ് ഇമ്മാനുവൽ, ജോസഫ് ചെറിയാൻ എന്നിവർക്കും അതിഥികൾക്കും നന്ദി പറഞ്ഞു, തുടർന്നുള്ള ഗാനമേളയ്ക്കും അത്താഴ വിരുന്നിനുശേഷം പരിപാടികൾ സമാപിച്ചു.