ന്യൂഡല്‍ഹി: ലോക്സഭയിലേക്ക് ഒഴിവുവന്ന നാലു മണ്ഡലങ്ങളിലും വിവിധ സംസ്ഥാനങ്ങളിലെ പത്തു നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
ഉത്തര്‍പ്രദേശിലെ കെയ്റാന, മഹാരാഷ്ട്രയിലെ ബാന്ദ്ര-ഗോണ്ടിയ, പാല്‍ഗഡ്, നാഗാലാന്‍ഡ് എന്നീ നാലു ലോക്സഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്. ബീഹാറിലെ ജോകിഹാട്ട്, ജാര്‍ഖണ്ഡിലെ ഗോമിയ, സില്ലി, മഹാരാഷ്ട്രയിലെ പാലുസ് കടേഗാവ്, മേഘാലയിലെ അംപാതി, പഞ്ചാബിലെ ഷാഖോട്ട്, ഉത്തരാഖണ്ഡിലെ തരാലി, യുപിയിലെ നൂര്‍പുര്‍, പശ്ചിമബംഗാളിലെ മഹേഷ്താല എന്നീ നിയമസഭ മണ്ഡലങ്ങളിലേക്കും ചെങ്ങന്നൂരിനൊപ്പം തെരഞ്ഞെടുപ്പ് നടക്കും.
ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം മേയ് മൂന്നിനു പുറത്തിറക്കും. മേയ് 31ന് തെരഞ്ഞെടുപ്പു ഫലം അറിയാം. മേയ് പത്തിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. പതിനൊന്നിന് സൂക്ഷ്മ പരിശോധന നടക്കും. മേയ് 14നാണു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.