തിരുവനന്തപുരം: മന്ത്രിമാരുടെയും നിയമസഭാ സാമാജികരുടെയും ശമ്ബളം കുത്തനെ വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി.
മന്ത്രിമാരുടെ ശമ്ബളം അമ്ബതിനായിരത്തില്‍ നിന്ന് തൊണ്ണൂറായിരത്തി മുന്നൂറാക്കാനും എംഎല്‍എമാരുടെ ശമ്ബളം അറുപത്തിരണ്ടായിരമാക്കാനുമാണ് നിര്‍ദേശം. ശമ്ബളപരിഷ്കരണ ബില്‍ നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും.സാമാജികരുടെ ശമ്ബളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ ജയിംസ് കമ്മീഷനെ സ്പീക്കര്‍ നിയമിച്ചിരുന്നു.
മന്ത്രിമാരുടെ ശമ്പളം ഒരുലക്ഷത്തി മുപ്പത്തേഴായിരമായി വര്‍ധിപ്പിക്കാനായിരുന്നു കമ്മീഷന്‍ ശുപാര്‍ശ. എന്നാല്‍, ഇത്രയും വലിയ വര്‍ധന ഒറ്റയടിക്ക് നടപ്പാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. നിയമസഭാ സാമാജികരുടെ ശമ്പളം മുപ്പതിനായിരത്തില്‍ നിന്ന് തൊണ്ണൂറ്റി രണ്ടായിരമാക്കാനായിരുന്നു ജയിംസ് കമ്മീഷന്‍ ശുപാര്‍ശ.