കൊറോണ വൈറസ് അമേരിക്കയില്‍ വ്യാപകമായതിനു ശേഷം അതിന്റെ ദുരന്തം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്ന ന്യൂയോര്‍ക്ക് സംസ്ഥാനത്തെ പിന്നിലാക്കി കാലിഫോര്‍ണിയ ബഹുദൂരം മുന്നില്‍.
ആഗസ്റ്റ് 1 ശനിയാഴ്ച വൈകിട്ട് കാലിഫോര്‍ണിയ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ചു അര മില്യന്‍ കോവിഡ് 19 കേസ്സുകള്‍ സ്ഥിരീകരിക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമാണ് കാലിഫോര്‍ണിയ എന്ന് ചൂണ്ടികാണിക്കുന്നു. അതോടൊപ്പം ജൂലായ് 31 വെള്ളിയാഴ്ച കാലിഫോര്‍ണിയയില്‍ ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും റിക്കാര്ഡിട്ടിട്ടുണ്ട്.