• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മൊബൈലില്‍ സംസാരിച്ച്‌ വാഹനമോടിക്കല്‍

കൊച്ചി : മൊബൈലില്‍ സംസാരിച്ച്‌ വാഹനമോടിക്കല്‍ നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി. കാക്കനാട് സ്വദേശി എം.ജെ. സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് വിധി. വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുള്ള വ്യവസ്ഥ പോലീസ് ആക്ടില്‍ ഇല്ല. ഫോണില്‍ സംസാരിച്ച്‌ വാഹനം ഓടിക്കുന്ന ഒരാളെ പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒരാളായി അനുമാനിക്കാന്‍ കഴിയില്ലെന്നും കേസെടുക്കാന്‍ സാധിക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് നിലവില്‍ പോലീസ് ആക്ടിലെ 118(ഇ) വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുക്കാറുള്ളത്. അറിഞ്ഞുകൊണ്ട് ഒരാള്‍ പൊതുജനങ്ങളെയും പൊതുസുരക്ഷയെയും അപകടപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യുന്നത് കുറ്റകരമാണെന്നത് ചൂണ്ടിക്കാട്ടിയായിരിക്കും നടപടിയെടുക്കുന്നത്.

Top