ദേശീയ തലത്തില്‍ ആരോഗ്യ രംഗത്ത് മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ രോഗികളെ റിപ്പോര്‍ട്ട് ചെയ്‌തത് കേരളത്തിലാണ്.
തിരുവനന്തപുരം റീജിയനല്‍ ക്യാന്‍സര്‍ സെന്ററിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണ്.
സംസ്ഥാനത്ത് ഒരു ലക്ഷം പേരില്‍ 161 പുരുഷന്മാരും 165 വനിതകളും ക്യാന്‍സര്‍ ബാധിതരാണെന്നാണ് കണക്ക്.
പ്രതിവര്‍ഷം അരലക്ഷത്തിലധികം പേര്‍ക്ക് പുതുതായി ക്യാന്‍സര്‍ രോഗം കണ്ടെത്തുന്നു. ഇരുപതിനായിരത്തിലേറെ പേര്‍ ക്യാന്‍സര്‍ ബാധ മൂലം മരണപ്പെടുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം തൈറോയിഡ് ക്യാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്.
ഏറ്റവും കുറവ് മലപ്പുറം ജില്ലയിലും. പ്രതിദിനം നൂറ് കണക്കിന് ആളുകളാണ് ക്യാന്‍സര്‍ സ്ഥിരീകരണത്തിനായി റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിലെത്തുന്നത്.