എന്തുകൊണ്ടും അടുത്തു വരുന്ന ഫോക്കാന ഇലക്ഷനില്‍ ഒരു കനേഡിയന്‍ സാന്നിദ്ധ്യം അനിവാര്യം തന്നെ.എക്കാലത്തും കാനഡ ഈ സാംസ്ക്കാരിക മാമാങ്കത്തില്‍ സജ്ജീവമായി പങ്കെടുത്തിട്ടുണ്ട്. ഇവിടെ നടന്ന സമ്മേളനങ്ങള്‍ സംസ്ക്കാരിക സാഹിത്യ സമ്മേളനങ്ങള്‍ അതിവിജയമാക്കി അതു തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അടുത്ത സമ്മേളനത്തില്‍ നിസ്വാര്‍ത്ഥ വ്യക്തിപ്രഭാവവും, സംഘടനാപാടവവുമുള്ള ശ്രീ ടോമി കോക്കാടിനെ സെക്രട്ടറി സ്ഥാനത്തേക്ക് വിജയിപ്പിച്ച് കാനഡക്ക് ഒരു നല്ലപങ്കാളിത്വം ഉറപ്പാക്കാന്‍ നല്ലവരായ എല്ലാവരോടും സദയം അഭ്യര്‍ത്ഥിക്കുന്നു.അമേരിക്കയില്‍ മാത്രം പ്രസ്ഥാനങ്ങള്‍ ഒതുങ്ങാതെ ഒരു ജനാധിപത്യ മര്യാദയില്‍ ചിന്തിച്ച് കാനഡക്ക് കൂടി ഒരു സ്ഥാനം ഉറപ്പിച്ചാല്‍ അത് സംഘടനയെ ഏറെ ശക്തമാക്കും.
അടുത്തകാലങ്ങളില്‍ സാസ്ക്കാരിക മാമാങ്കം രാഷ്ട്രീയ-സിനിമ മേഖലകളില്‍ മാത്രം കൂടുതല്‍ തിളങ്ങി നില്‍ക്കുന്നു. പേരിനു മാത്രം നടത്തുന്ന സാഹിത്യ വൈജ്ഞാനിക മേഖലകളെ കാലക്രമേണ തൂത്തു മാറ്റി കൊണ്ടിരിക്കുന്ന പ്രവണത ശോചനീയമാണ്. ഒരു നാടിന്‍െറ,ഒരു സമൂഹത്തിന്‍െറ,ഒരു സംസ്ക്കാരത്തിന്‍െറ, ഒരു പാരമ്പര്യത്തിന്‍െറ വളര്‍ച്ചയെ,സംഘടിതമായ ഒരു തത്വസംഹിതയായി ഉയര്‍ത്തുന്നതായിരിക്കണം മുഖ്യധാരയില്‍ തിളങ്ങുന്ന സാംസ്ക്കാരിക സംഘടനകള്‍.
അധികാരവടംവലികള്‍ എല്ലാ പ്രസ്ഥാനങ്ങളിലും സാധാരണ തന്നെ.എങ്കിലും ആരോഗ്യപരമായി അത് കൈകാര്യം ചെയ്താല്‍ നേതൃസ്ഥാനം കയ്യാളുന്നവര്‍ക്കും,സാധാരണക്കാരായ കുടിയേറ്റ മലയാളികള്‍ക്കും അത് നന്നായിരിക്കും. രാഷ്ട്രീയവും,സിനിമയും,നല്ലതുതന്നെ.ആളെക്കൂട്ടാനും, മാമാങ്കത്തിന് ഒരു തൃശൂര്‍പൂരത്തിന്‍െറ പൊലിമ സൃഷ്ടിക്കാനും.
അക്കൂട്ടത്തില്‍ ആകാശത്തില്‍ കത്തിച്ചു വിടുന്ന അത്ഭുതവിജ്ഞനത്തിന്‍െറ കാലാശകോട്ടയാണ് സാഹിത്യവും,നര്‍മ്മവും. വിജ്ഞാനത്തിന്‍െറ പൂത്തിരിയും,വര്‍ണ്ണശബളിമയുടെ അത്ഭുത വെളിച്ചസമുഛയവുമായിരിക്കും സാഹിത്യത്തിലെ കാവ്യാലാപനവും,കഥപറച്ചിലും ഒക്കെ എങ്കില്‍,അതോടനുബന്ധിച്‌നു നടത്തന്ന ചിരിഅരങ്ങ് ഇടക്കിടെ അമിട്ട് പൊട്ടി വിടരുന്ന ഫലിതവര്‍ഷവും! അല്ലെങ്കില്‍തന്നെ സാംസ്ക്കാരത്തിന്‍െറ നാരായവേരുതന്നെ സാഹിത്യവും,വിജ്ഞാനവും അല്ലേ! ,അതില്ലാതെ എന്തു സംസ്ക്കാരം?
സ്‌നേപൂര്‍വ്വം ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കട്ടെ,കാനഡായില്‍ നിന്ന് ശ്രീ ടോമി കോക്കാടിനെ സെക്രട്ടറിയായി വിജയിപ്പിക്കുക. അത് ആസന്ന ഭാവിയിലെ ഫോക്കാന സാംസ്ക്കാരിക സമ്മേളനത്തിന്‍െറ ശക്തിയും,ഓജസും,തേജസും,പൂര്‍വ്വാധികം മെച്ചപ്പെടുത്തുമെന്നതില്‍ ആര്‍ക്കും ആ ശങ്കവേണ്ടാ! ഐക്യമത്വം മഹാബലം!!