കൊച്ചി: തിങ്കളാഴ്ച അന്തരിച്ച നടന് ക്യാപ്ടന് രാജുവിന്റെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പത്തനംതിട്ട പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തും. കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃദേഹം രാവിലെ 6.45 ഓടെ പാടിവട്ടത്തെ വീട്ടില്‍ എത്തിച്ചു. എട്ട് മണിയോടെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു.
സിനിമാ, സാംസ്കാരിക, സാമൂഹ്യ രംഗത്തെ നിരവധി പേര് ടൗണ്‍ഹാളില്‍ ക്യാപ്ടന് രാജുവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്, എം.പിമാരായ സുരേഷ് ഗോപി, ഇന്നസെന്റ്, നടന്മാരായ മനോജ് കെ ജയന്, ജനാര്ദനന്, ലാലു അലക്സ്, സംവിധായകരായ ഹരിഹരന്, സിബി മലയില്‍, വിനയന്, ബ്ലെസി, തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി, നടന്മാരായ ടിനി ടോം, ബാബു രാജ്, ഇടവേള ബാബു, മോഹന്‍ രാജ്, ടോണി, കലാഭവന്‍ ഹനീഫ്, ബൈജു കൊട്ടാരക്കര, മാര്‍ത്താണ്ഡന്‍, പി.സി.ചാക്കോ, ജോസ് തെറ്റയില്‍, ബെഞ്ചമിന്‍ കോശി, ടോണി ചമ്മണി, കെ.ബാബു തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
പത്ത് മണിയോടെ സ്വദേശമായ പത്തനംതിട്ടയിലേക്കു കൊണ്ടുപോകും. വൈകിട്ട് 3.30 വരെ മാക്കാംകുന്ന് സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വരെ പൊതുദര്‍ശനത്തിനു വയ്ക്കും. 3.45 മുതല്‍ 4.15 വരെ ഓമല്ലൂരിലെ ബന്ധുവീട്ടില്‍ പൊതുദര്‍ശനം. അഞ്ചിന് സംസ്കാരം നടത്തും.