ന്യൂഡല്‍ഹി: രാജ്യത്ത് കറന്‍സി ക്ഷാമമില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. ചിലയിടങ്ങളില്‍മാത്രം പെട്ടെന്നുണ്ടായ പ്രശ്‌നമാണെന്നും പരിഹരിക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു.
എടിഎമ്മുകള്‍ കാലിയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെതുടര്‍ന്നാണ് ജെയ്റ്റ്‌ലിയുടെ ട്വീറ്റ്. വിവിധ സംസ്ഥാനങ്ങളിലെ എടിഎമ്മുകള്‍ പണമില്ലാതെ അടഞ്ഞുകിടന്നതിനെതുടര്‍ന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.
കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് എടിഎമ്മുകളിലേറെയും കാലിയായത്. ഡല്‍ഹിയിലെ എടിഎമ്മുകളിലും പണമില്ലെന്ന് ജനങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Telangana: People in Hyderabad say, 'We have been unable to withdraw cash from ATMs as the kiosks (ATM Kiosk), in several parts of the city, have run out of cash. We have visited several ATMs since yesterday but it is the situation everywhere'. pic.twitter.com/wRMS3jgjyP
— ANI (@ANI) April 17, 2018
ഹൈദരാബാദിലെ വിവിധയിടങ്ങളില്‍ എടിഎമ്മുകളിലെത്തിയ ജനത്തിന് പണമില്ലാത്തതിനെതുടര്‍ന്ന് നിരാശരായി മടങ്ങേണ്ടിവുന്നു. വാരണാസിയിലും ഇതുതന്നെയാണ് അവസ്ഥ. ഇന്നലെ മുതല്‍ എടിഎമ്മുകള്‍ കാലിയാണ്. എന്നാൽ കേരളത്തിൽ ഇതുവരെയും ഇത്തരത്തിലുള്ള പരാതികൾ വന്നിട്ടില്ല.
രാജ്യത്ത് നോട്ട് ക്ഷാമം നിലവിലില്ലെന്നും അടിയന്തിരമായി എടിഎമ്മുകളില്‍ പണമെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ധനകാര്യസഹമന്ത്രി എസ്പി ശുക്ല വ്യക്തമാക്കി. പ്രശ്‌നം പഠിക്കാന്‍ ഉന്നതതല സമിതി രൂപവല്‍ക്കരിക്കുമെന്നും കുടുതല്‍ പണമുള്ളയിടത്തുന്നിന്ന് നോട്ടുകള്‍ എത്തിക്കാന്‍ നടപടിയുടെക്കുമെന്നും അദ്ദേഹം പറഞ്ഞു.
എടിഎമ്മുകളില്‍ പണമില്ലാത്ത സ്ഥിതിവിലയിരുത്താന്‍ ധനമന്ത്രാലയം റിസര്‍വ് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
People in Varanasi say, 'We do not know what or where the problem is but the common man is facing difficulty as the ATM Kiosks are not dispensing cash. We have visited 5-6 ATMs since morning. We need to pay for the admission of children and purchase groceries & vegetables'. pic.twitter.com/8eSGXU0NtU
— ANI UP (@ANINewsUP) April 17, 2018
അതിനിടെ, വിപണിയില്‍നിന്ന് 2000 രൂപയുടെ നോട്ടുകള്‍ അപ്രത്യക്ഷമായതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആരോപിച്ചു. കര്‍ഷകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്താണ് ചൗഹാന്‍ ഇക്കാര്യം പറഞ്ഞത്.
നോട്ട് അസാധുവാക്കുന്നതിന് മുമ്പ് 15 ലക്ഷം കോടി നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. എന്നാല്‍ അതിനുശേഷം 16.5 ലക്ഷം കോടിയായി നോട്ടുകളുടെ പ്രചാരമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം 2000 രൂപയുടെ നോട്ടുകള്‍ അപ്രത്യക്ഷമായതായും ചൗഹാന്‍ ആരോപിച്ചു.