ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപഥം താഴ്‌ത്തലിന്റെ നാലാം ഘട്ടവും ഐ എസ് ആര്‍ ഒ വിജയകരമായി പൂര്‍ത്തിയാക്കി. ചന്ദ്രനില്‍ നിന്ന് 124 മുതല്‍ 164 കിലോമീറ്റര്‍ വരെ അകലെയുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ രണ്ട് ഇപ്പോഴുള്ളത്. ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുന്നോടിയായാണ് ഭ്രമണപഥത്തില്‍ മാറ്റം വരുത്തുന്നത്.
വെള്ളിയാഴ്‌ച രാവിലെ 6.18ന് ആരംഭിച്ച ഭ്രമണപഥ മാറ്റം 1155 സെക്കന്‍ഡുകള്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി ഐ എസ് ആര്‍ ഒ അറിയിച്ചു. സെപ്‌തംബര്‍ ഒന്നിനാണ് അടുത്ത ഭ്രമണപഥ മാറ്റം നിശ്ചയിച്ചിട്ടുള്ളത്. സെപ്‌തംബര്‍ രണ്ടിന് ചന്ദ്രന്റെ 100 കിലോമീറ്റര്‍ പരിധിയിലുള്ള അന്തിമ ഭ്രമണപഥത്തില്‍ പേടകം എത്തിക്കഴിഞ്ഞാല്‍ ഓര്‍ബിറ്ററില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പെടും. സെപ്‌തംബര്‍ ഏഴിന് വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്.