പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും വമ്പിച്ച ഭൂരിപക്ഷത്തില്‍ തോമസ് ചാഴികാടന്‍ ജയിക്കുമെന്നും കെ എം മാണി. എല്ലാവരുടെയും അനുഗ്രഹം ചാഴികാടനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാഴികാടന്‍ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് ശേഷമുള്ള മാണിയുടം പ്രതികരണമായിരുന്നു ഇങ്ങനെ.
അതേസമയം പി.ജെ ജോസഫിന് ലോക്‌സഭ സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ മാണിയുമായി അനുരഞ്‌ജനത്തിനില്ലെന്ന് ജോസഫ് ഗ്രൂപ്പ് അറിയിച്ചിരുന്നു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചയ്‌ക്ക് ശേഷം അടുത്ത തീരുമാനം ഉണ്ടാകുമെന്ന് എന്ന് ജോസഫ് പറഞ്ഞു.
ജോസ് കെ മാണിയുടെ നേതൃത്വം അംഗീകരിച്ച് മുന്നോട്ട് പോകാനാവില്ലെന്ന് ജോസഫിനെ അനുകൂലിക്കുന്ന നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ജോസ് കെ മാണി കേരള കോണ്‍ഗ്രസില്‍ ഏകാധിപധിയാണെന്ന് മുന്‍ മന്ത്രി ടി.യു കുരുവിളയും വിമര്‍ശിച്ചു. പി.ജെ ജോസഫിന് സീറ്റ് നിഷേധിച്ചതില്‍ പ്രവര്‍ത്തകര്‍ക്ക് നിരാശയും വേദനയുമുണ്ടെന്നായിരുന്നു മോന്‍സ് ജോസഫിന്റെ പ്രതികരണം.
പി.ജെ ജോസഫിന് സീറ്റ് നിഷേധിച്ചതോടെ ജോസ് കെ മാണിക്കെതിരെ കടുത്ത വിമര്‍ശനവുമായി ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. കെ.എം മാണിയെ ഒഴിവാക്കി ജോസ്.കെ മാണിക്കെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. കോട്ടയത്ത് ജോസഫിന് മാത്രമാണ് വിജയസാധ്യതയെന്നും കുരുവിള പറഞ്ഞു.
ഇതേസമയം കോട്ടയത്ത് സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട പി.ജെ.ജോസഫ്, മാണിയുടെ അടിമയാകുന്നതില്‍ അമര്‍ഷമുണ്ടെന്നായിരുന്നു പി. സി ജോര്‍ജിന്റെ കമന്റ്.
ജോസഫിനു ഒന്നുകില്‍ രാഷ്ട്രീയം ഉപേക്ഷിച്ച് പശുവിനെ കറന്ന് കൃഷിയൊക്കെ നോക്കി മാന്യമായി ജീവിക്കാം. രാഷ്ട്രീയത്തില്‍ നില്‍ക്കാനാണ് തീരുമാനമെങ്കില്‍ ആര്‍ജവത്തോടെ പ്രതികരിക്കാന്‍ തയ്യാറാവണം. പി.ജെ.ജോസഫ് കേരള കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്ന് കോട്ടയത്ത് മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്‌ക്കുന്ന കാര്യം പരിഗണിക്കുമെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി.