തിരുവനന്തപുരം ∙ ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ. ഡി.വിജയകുമാര്‍ മത്സരിക്കുമെന്ന് എഐസിസി അറിയിച്ചു. ചെങ്ങന്നൂര്‍ കാര്‍ഷിക സഹകരണ ബാങ്കിന്റെ പ്രസിഡന്റും അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ ദേശീയ വൈസ് പ്രസിഡന്റുമാണു വിജയകുമാര്‍. കെപിസിസി നിർദേശം ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. ചെങ്ങന്നൂർ സ്വദേശിയായ ഇദ്ദേഹത്തിനു പ്രാദേശികമായുള്ള ജനസമ്മതിയാണു തുണയായത്.
ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റായാണു വിജയകുമാർ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറി, ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, നിര്‍വാഹകസമിതി അംഗം എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചു.
എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനും എൻഡിഎ സ്ഥാനാർഥിയായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.എസ്.ശ്രീധരൻ പിള്ളയുമാണു മത്സരിക്കുന്നത്.