ചെങ്ങന്നൂര്‍ : സംസ്‌ഥാനം ഉറ്റുനോക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്. ശക്‌തമായ ത്രികോണ മത്സരമാണു നടക്കുന്നത്. എം.എല്‍.എ യായിരുന്ന കെ.കെ. രാമചന്ദ്രന്‍ നായര്‍(സി.പി.എം.) അന്തരിച്ചതിനെ തുടര്‍ന്നാണു തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
യു.ഡി.എഫ് സ്‌ഥാനാര്‍ഥി ഡി. വിജയകുമാര്‍, എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥി സജി ചെറിയാന്‍, എന്‍.ഡി.എ. സ്‌ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ള എന്നിവര്‍ ഉള്‍പ്പെടെ 17 സ്‌ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥിയായിരുന്ന കെ.കെ. രാമചന്ദ്രന്‍ നായര്‍ക്ക് 52,880 വോട്ടും യു.ഡി.എഫിലെ പി.സി. വിഷ്‌ണുനാഥിന് 44,897 വോട്ടും എന്‍.ഡി.എയിലെ പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് 42,682 വോട്ടുമാണു ലഭിച്ചത്. സ്വതന്ത്രയായി മത്സരിച്ച മുന്‍ എം.എല്‍.എ. ശോഭനാ ജോര്‍ജ് 3,966 വോട്ട് സ്വന്തമാക്കി. നഗരസഭയും 10 ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നതാണു മണ്ഡലം.