കൊല്ലം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റേയും കെ.എം മാണിയുടേയും സഹായം വേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാണിയില്ലാതെയാണ് ചെങ്ങന്നൂരില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലും ജയിച്ചിട്ടുള്ളത്. യുഡിഎഫില്‍ നിന്ന് പിണങ്ങിവരുന്നവരെയെല്ലാം എടുക്കാനിരിക്കുകയല്ല എല്‍.ഡി.എഫ് എന്നും കാനം കൊല്ലത്ത് പറഞ്ഞു.
മാണിയെ എല്‍.ഡി.എഫിലേക്ക് എടുക്കുന്നതില്‍ ആദ്യമേ എതിര്‍പ്പുമായി കാനവും സി.പി.ഐയും രംഗത്തുണ്ടായിരുന്നു. ഇത് പല വേദികളിലും കാനം പരസ്യമായി പറയുകയും ചെയ്തിരുന്നു. ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെയാണ് തന്റെ മുന്‍ നിലപാടില്‍ ഉറച്ച് നിന്ന് കൊണ്ട് കാനം കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ശക്തമായ ത്രികോണ മത്സരമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലത്തില്‍ കെ.എം മാണിയുടെ നിലപാട് തന്നെയാണ് ഏറെ ശ്രദ്ധേയമാവുക. എന്നാല്‍ മാണി ഇതുവരെ തിരഞ്ഞെടുപ്പ് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഏത് വിധേനയും വിജയിച്ച് കയറുക എന്ന ലക്ഷ്യത്തിലാണ് എല്‍.ഡി,.എഫും, കോണ്‍ഗ്രസും, ബി.ജെ.പിയും. ത്രിപുര ഇലക്ഷന് ശേഷം സി.പി.എം അഭിമൂഖീകരിക്കുന്ന പ്രധാന തിരഞ്ഞെടുപ്പുകളില്‍ ഒന്ന് കൂടിയാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ വിജയത്തില്‍ കുറഞ്ഞ് മറ്റൊന്നും സി.പി.എമ്മിന്റെ അജണ്ടയിലില്ല.