ചെങ്ങന്നൂർ∙ ഉപതിരഞ്ഞെടുപ്പിൽ ഡി.വിജയകുമാറിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ചെങ്ങന്നൂർ സ്വദേശിയായ ഇദ്ദേഹത്തിന് പ്രാദേശികമായുള്ള ജനസ്സമ്മതിയാണു സ്ഥാനാർഥി നിർണയത്തിൽ തുണയായത്. ഇദ്ദേഹത്തിന്റെ മകൾ ജ്യോതി വിജയകുമാറിന്റെ പേരും സ്ഥാനാർഥിപ്പട്ടികയിലേക്കു പരിഗണിച്ചിരുന്നു
ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയും കെ.പി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും മുതിര്‍ന്ന അഭിഭാഷകനുമായ ഡി. വിജയകുമാറിനെയാണ് ചെങ്ങന്നൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ ധാരണയായത്. ഹൈക്കമാന്റിന്റെ സമ്മതത്തോടെ പ്രഖ്യാപനം പിന്നീട് നടക്കും.
ചെങ്ങന്നൂരില്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റും അയ്യപ്പസേവാ സംഘം നേതാവും,കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ് ഡി.വിജയകുമാര്‍. പി.സി. വിഷ്ണുനാഥ് മാറിയതോടെ എം. മുരളി, ഡി. വിജയകുമാറിന്റെ മകള്‍ ജ്യോതി വിജയകുമാര്‍ എന്നിവരുടെ പേരുകള്‍ പരിഗണിക്കപ്പെട്ടു. മാവേലിക്കര മുന്‍ എം.എല്‍.എയും യു.ഡി.എഫ് ജില്ല ചെയര്‍മാനുമായ എം. മുരളി മത്സരിക്കുമെന്ന് ശക്തമായ പ്രചാരണം ഉണ്ടായിരുന്നു.