ചെങ്ങന്നൂര്‍: കാത്തിരിപ്പിനൊടുവില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം അല്‍പസമയത്തിനകം അറിയാം. എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 8.10 ഓടെ ആദ്യഫലസൂചനകള്‍ വരും. അതേസമയം പോസ്റ്റല്‍ വോട്ടുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
തപാല്‍ സമരം കാരണം ആകെ 12 വോട്ടുകള്‍ മാത്രമേ കൗണ്ടിംഗ് സ്റ്റേഷനില്‍ എത്തിയിട്ടുള്ളൂ. 799 വോട്ടുകള്‍ ലഭിക്കേണ്ട സ്ഥാനത്താണിത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ആണ് വോട്ടെണ്ണല്‍ നടക്കുന്നത്. പോളിങ്ങിനു ശേഷവും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ചെങ്ങന്നൂരിലെ യുഡിഎഫും എല്‍ഡിഎഫും.
യില്ല. ആദ്യ ഫലസൂചനകള്‍ പുറത്തുവന്ന നാല് പഞ്ചായത്തുകളിലും ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ള മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശക്തികേന്ദ്രമായ തിരുവന്‍വണ്ടൂരില്‍ മാത്രമാണ് ബിജെപിക്ക് അല്പമെങ്കിലും പിടിച്ച് നില്‍ക്കാനായത്.
മാന്നാറില്‍ ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ ചെങ്ങന്നൂരില്‍ ഒരടിപോലും പിറകോട്ടില്ലാത്ത വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കേ സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ ആരോപണവുമായി പി.എസ്. ശ്രീധരന്‍ പിള്ള രംഗത്തെത്തി. ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ സിപിഎമ്മിലേക്ക് മറിച്ചുവെന്നാണ് ബിജെപി സ്ഥാനാര്‍ഥിയുടെ ആരോപണം.