• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ചെങ്ങന്നൂരില്‍ പരസ്യപ്രചരണം അവസാനിച്ചു; ഇനി നിശബ്ദ പ്രചരണത്തിലേക്ക്

ഒരു ദിവസത്തെ നിശബ്ദ പ്രചരണത്തിന് ഒടുവില്‍ മറ്റന്നാള്‍ 2 ലക്ഷത്തിനടുത്ത് ചെങ്ങന്നൂര്‍ ജനത വിധിയെഴുതും .

ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘമേറിയ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആണ് ഇത്തവണ നടന്നത്. രണ്ടര മാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ , ആളും അര്‍ത്ഥവും , ആരവും ഒഴുക്കിയ പ്രചരണ കോലാഹലങ്ങള്‍ , പ്രദേശിക , സംസ്ഥാന ദേശീയ നേതാക്കളുടെ സാന്നിധ്യം .

ചെങ്ങന്നൂര്‍ ബൂത്തിലേക്ക് നീങ്ങാന്‍ രണ്ട് പകലുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘമേറിയ പ്രചരണം നയിച്ചതിന്റെ ക്ഷീണത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ . ചിലവ് തന്നെയായിരുന്നു ഈ തിരഞ്ഞെടുപ്പിലെ പ്രധാന വെല്ലുവിളി .

കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് ഒപ്പം ഉണ്ടാകുമെന്ന് കരുതിയ ഉപതെരഞ്ഞെടുപ്പിന് അനിശ്ചിതത്വം ആദ്യം ഉണ്ടൊക്കിയത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ്. എന്നാല്‍ പ്രചരണത്തിന് സമയം ലഭിച്ചത് മൂലം പരമാവധി വോട്ടന്മാരെ നേരില്‍ കാണാന്‍ കഴിഞ്ഞു എന്ന് മുന്നണികള്‍ അവകാശപ്പെടുന്നു.

ദേശീയ , സംസ്ഥാന വിഷയങ്ങള്‍ക്കൊപ്പം പ്രദേശിക വിഷയങ്ങള്‍ കൂടി പ്രചരണ വിഷയം ആയി. ആദ്യം കണ്‍വെന്‍ഷന്‍ നടത്തി കളത്തിലറങ്ങിയ LDF പ്രചരണത്തില്‍ ബഹുദൂരം മുന്നിലെത്തി .

മുഖ്യമന്ത്രി പിണറായി വിജയനും , വി എസ് അച്ചുതാനന്ദന്‍ എന്നീവര്‍ രണ്ട് ദിവസം തമ്ബടിച്ച്‌ പ്രചരണത്തിന് നേതൃത്വം നല്‍കി .കോടിയേരി ബാലകൃഷ്ണന്‍ ആണ് മുഖ്യ ആസൂത്രകന്‍ , എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ മൂന്ന് മാസത്തിലേറെയായി മണ്ഡലത്തില്‍ തമ്ബ് അടിച്ച്‌ പ്രചരണത്തിന്റെ സാരഥ്യം ഏറ്റെടുത്തു. പിണറായി മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും MLA മാരും പ്രചരണത്തിന് എത്തി .

UDF പ്രചരണത്തിന് നേതൃത്വം നല്‍കിയത് ഉമ്മന്‍ ചാണ്ടിയാണ് .ഒരു മാസം കൊണ്ട് 100 ലേറെ കുടുംബ യോഗങ്ങളിലാണ് ഉമ്മന്‍ ചാണ്ടി പങ്കെടുത്തത് .തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , ജോസഫ് വാഴയ്ക്കന്‍ എന്നീവര്‍ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു .

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് , പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ എന്നീവര്‍ BJP സ്ഥാനാര്‍ത്ഥിക്കായി പരസ്യ പ്രചരണം നടത്തിയപ്പോള്‍ മുതിര്‍ന്ന ആര്‍ എസ് എസ് പ്രചാരകന്‍ എം.എ കൃഷ്ണന്‍ , സംഘടനാ സെക്രട്ടറി ഗണേശന്‍ , സുഭാഷ് എന്നീവര്‍ അണിയറയില്‍ കാര്യങ്ങള്‍ ഏകോപിപ്പിച്ചു . എം.ടി രമേശിനായിരുന്നു മണ്ഡലത്തിന്റെ മുഖ്യ ചുമതല .

Top