കോട്ടയം: വരാനിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പി ല്‍ വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയില്‍ ബിജെപി. 2011ല്‍ 6062 വോട്ടുകള്‍ നേടിയ ബിജെപിക്ക് 2016 ആയപ്പോള്‍ 42,682 വോട്ടുകള്‍ നേടാനായി എന്നത് വലിയൊരു ആത്മവിശ്വാസ മാണ് നല്‍കുന്നത്.
കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച ബിജെപി ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം പി.എസ് ശ്രീധരന്‍പിള്ള തന്നെയാണ് ഇത്തവണയും മത്സരരംഗത്തുണ്ടാവുകയെന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പി.എസ് ശ്രീധരന്‍പിള്ളയെ പരിചയപ്പെടുത്തേണ്ട കാര്യം ബിജെപിക്ക് മണ്ഡലത്തിലില്ലായെന്നത് നേട്ടമാണ്. മാത്രവുമല്ല, മണ്ഡലത്തില്‍ ഏറെ സ്വാധീനമുള്ള നേതാവു കൂടിയാണ് അദ്ദേഹം.
സ്ഥാനാര്‍ഥിയെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെ ങ്കിലും ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു . അടുക്കും ചിട്ടയോടെയും കൂടിയുള്ള പ്രവര്‍ത്തന മാണ് ബിജെപി ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്പോള് പ്രധാനമന്ത്രി, കേന്ദ്രമന്ത്രി മാര്‍, ദേശീയ നേതാക്കള്‍ തുടങ്ങിയവരെ ചെങ്ങന്നൂരിലെ ത്തിക്കാനുള്ള ശ്രമവും നടത്തും
2016ല്‍ ബിജെപി മൂന്നാം സഥാനത്താണ് എത്തിയതെങ്കിലും 2215വോട്ടുകളുടെ വ്യത്യാസമേ രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസിലെ പി.സി വിഷ്ണുനാഥുമായുള്ളൂവെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ചെങ്ങന്നൂരില്‍ 7983 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിലെ കെ.കെ രാമചന്ദ്രന് നായര്‍ വിജയിച്ചത്. ഇത്തവണ ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണ മത്സരമായിരിക്കും നടക്കുക. എംഎല്‍എ ആയിരുന്ന കെ.കെ രാമചന്ദ്രന് നായരുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ത്രിപുരയിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചു. ബിജെപിയെ അവര്‍ അധികാരത്തിലെത്തിച്ചു. കേരളത്തിലും ഇടതു വലതു മുന്നണികളില്‍നിന്ന് ജനം മാറ്റം ആഗ്രഹിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ ബിജെപിയില്‍ വിശ്വാസം വന്നു. ബിജെപി അധികംവൈകാതെ കേരളത്തിലും അധികാരത്തില്‍ വരും. ചെങ്ങന്നൂരിലെ ജനങ്ങള്‍ ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്യും.-അദ്ദേഹം പറഞ്ഞു.