ചെന്നൈ∙ ഐഎസ്എൽ നാലാം സീസണിലെ കലാശപ്പോരിൽ ബെംഗളൂരു എഫ്സിയെ നേരിടാൻ ചെന്നൈയിൻ എഫ്സി എത്തുന്നു. ഇന്നു നടന്ന രണ്ടാം പാദ സെമിയിൽ കരുത്തരായ എഫ്സി ഗോവയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് ചെന്നൈയിന്റെ മുന്നേറ്റം. ആദ്യപകുതിയിൽ ചെന്നൈയിൻ രണ്ടു ഗോളുകൾക്കു മുന്നിലായിരുന്നു. ജെജെ ലാൽപെഖൂലയുടെ ഇരട്ടഗോളുകളാണ് മൽസരത്തിലെ ഹൈലൈറ്റ്. 26, 90 മിനിറ്റുകളിലാണ് ജെജെ വല ചലിപ്പിച്ചത്. ഗോവയുടെ മൂന്നാം ഗോൾ ധനപാൽ ഗണേഷ് (29) നേടി.
സെമിയില്‍ ഇരുപാദങ്ങളിലുമായി 4-1 എന്ന സ്‌കോറിനാണ് ചെന്നൈയ്ന്‍ എഫ്.സിയുടെ ഫൈനല്‍ പ്രവേശനം. നേരത്തെ നടന്ന ആദ്യപാദ സെമി ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ അവസാനിച്ചിരുന്നു. ഇരട്ടഗോള്‍ നേടിയ ജെജെയുടെ മിന്നും പ്രകടനമാണ് ചെന്നൈയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയത്. 26-ാം മിനിറ്റില്‍ പോസ്റ്റിനുള്ളിലേക്ക് ലഭിച്ച പാസില്‍ മനോഹരമായ ഹെഡ്ഡറിലൂടെയായിരുന്നു ജെജെയുടെ ആദ്യ ഗോള്‍. മിനിറ്റുകള്‍ക്കകം മറ്റൊരു ഹെഡ്ഡറിലൂടെ ധനപാല്‍ ഗണേഷ് ആതിഥേയരുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
രണ്ടു ഗോളുകള്‍ക്ക് പിന്നിട്ടുനിന്ന ശേഷവും ഗോവ മികച്ച കളി പുറത്തെടുത്തെങ്കിലും നീക്കങ്ങളൊന്നും ലക്ഷ്യത്തിലെത്തിയില്ല. കളിതീരാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ 90-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ വലയിലാക്കിയ ജെജെ ചെന്നൈയ്ന്‍ എഫ്‌സിയുടെ വിജയം ഉറപ്പിച്ചു. പോസ്റ്റിനുമുന്നില്‍ മിന്നല്‍ സേവുകള്‍ നടത്തിയ ഗോളി കരണ്‍ജിത് സിങ്ങിന്റെ പ്രകടനവും ചെന്നൈയ്ക്ക് തുണയായി. . മാര്‍ച്ച് 17-ന് ബെംഗളൂരു ശ്രീ കണ്ഠിരവ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുക.