തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിവേകം കാട്ടണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. ഭക്തരുടെ വികാരങ്ങള്‍ സര്‍ക്കാര്‍ കണക്കിലെടുക്കണമെന്നും സ്ത്രീകളെ കയറ്റിയെ മതിയാകു എന്ന പിടിവാശി ഉപേക്ഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ വിവേകം കാണിക്കണം. വിധി സ്റ്റേ ചെയ്തിട്ടില്ലെന്നതിന്റെ സാങ്കേതികത്വത്തില്‍ സര്‍ക്കാര്‍ കടിച്ചു തൂങ്ങരുത്. ഭക്തരുടെ വികാരങ്ങള്‍ സര്‍ക്കാര്‍ കണക്കിലെടുക്കണം. സ്ത്രീകളെ കയറ്റിയെ മതിയാകു എന്ന പിടിവാശി സര്‍ക്കാര്‍ ഉപേക്ഷിക്കണം. ശബരിമലയെ യുദ്ധക്കളമാക്കരുത്. ഭക്തരുടെ വികാരം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് അവസാനം വരെയും പോരാടുമെന്നും ചെന്നിത്തല പറഞ്ഞു.
ബിജെപിയും മറ്റും റിവ്യൂ ഹര്‍ജി നല്‍കാതെ കള്ളക്കളി കളിച്ചപ്പോള്‍ കോണ്‍ഗ്രസാണു റിവ്യൂ ഹര്‍ജി നല്കാന് തയാറായതെന്നും ഇനിയെങ്കിലും സര്‍ക്കാര്‍ ജനഹിതം മാനിച്ചു വിശ്വാസങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിനുള്ള നിലപാടു സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.