• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ചിക്കാഗൊയില്‍ വാരാന്ത്യം വെടിയേറ്റത് 66 പേര്‍ക്ക് മരണം 12

ചിക്കാഗൊ: ആഗസ്റ്റ് 3, 4, 5 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ചിക്കാഗൊ സിറ്റിയില്‍ നടന്ന വെടിവെപ്പ് സംഭവങ്ങളില്‍ 66 പേര്‍ക്ക് പരിക്കേറ്റതില്‍ 12 പേര്‍ മരണമടഞ്ഞതായി ആഗസ്റ്റ് 6 തിങ്കളാഴ്ച ചിക്കാഗോ പോലീസ് സൂപ്രണ്ട് എഡ്ഡി റ്റി ജോണ്‍സന്‍ നടത്തിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.

വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ ഞായറാഴ്ച രാത്രി 11.59 വരെയുള്ള സമയങ്ങളിലെ കണക്കുകള്‍ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ 1.30 മുതലുള്ള മൂന്ന് മണിക്കൂറില്‍ നടന്ന 10 വെടിവെപ്പ് സംഭവങ്ങളില്‍ 30 പേര്‍ക്ക് പരിക്കേറ്റതില്‍ 14 കൗമാര പ്രായക്കാരാണെന്നും ഇതില്‍ 11, 13 പ്രായമുള്ള കുട്ടികള്‍ കൊല്ലപ്പെടുകയും ചെയ്തു.

അടുത്തയിടെ ചിക്കാഗോ സിറ്റിയില്‍ വാരാന്ത്യം നടന്ന ഏറ്റവും വലിയ വെടിവെപ്പ് സംഭവമാണിത്. വാരാന്ത്യം നടന്ന സംഭവങ്ങളില്‍ 46 പേരെ അറസ്റ്റ് ചെയ്യുകയും, 60 തോക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

കുറ്റവാസനയുള്ള ക്രിമിനലുകള്‍ സ്ട്രീറ്റുകളില്‍ അഴിഞ്ഞാടുകയാണ്. ഞാനും സിറ്റിയില്‍ സമാധാന ആഗ്രഹിക്കുന്ന പൗരന്മാരും ഇത്തരം സംഭവങ്ങളില്‍ ആശങ്കാകുലരാണ്. ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ നടക്കുന്നതും, ജനക്കൂട്ടങ്ങള്‍ക്കിടയിലേക്ക് വെടിവെക്കുന്നതും ഇവിടെ സാധാരണമായിരിക്കുന്നു. ചിക്കാഗോയില്‍ അനുഭവപ്പെടുന്ന കടുത്ത ചൂട് സഹിക്കാനാവാതെ പുറത്തിറങ്ങുന്ന സാമൂഹ്യ ദ്രോഹികളാണ് ചിക്കാഗോ സിറ്റിയില്‍ ഭയാനക അന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന് ബൂറോദാഫ് പെട്രോള്‍ ചീഫ് പറഞ്ഞു.

 

Top