ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ ധനമന്ത്രി പി ചിദംബരത്തെ സിബിഐ സംഘം നാടകീയമായി അറസ്റ്റ് ചെയ്‌തു. തെക്കന്‍ ഡല്‍ഹിയിലെ ജോര്‍ബാഗിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ നിന്നാണ് അറസ്റ്റ്‌്. തുടര്‍ന്ന് അദ്ദേഹത്തെ ചോദ്യം ചെയ്യാനായി സിബിഐ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ചിദംബരത്തിന്റെ വസതിയുടെ മതില്‍ ചാടിക്കടന്നാണ് സിബിഐ സംഘം അകത്ത് പ്രവേശിച്ചത്. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്‌ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ നടപടി.
എഐസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. താന്‍ ഒളിച്ചോടുന്നില്ലെന്നും അറസ്റ്റ് ഉള്‍പ്പെടെ നടപടികള്‍ക്ക് വെള്ളിയാഴ്‌ച വരെ സിബിഐ കാത്തരിക്കുമെന്നാണ് വിശ്വാസമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.