സംസ്ഥാനത്ത് 2017 ഏപ്രില്‍മുതല്‍ 2018 മാര്‍ച്ചുവരെ കുട്ടികള്‍ക്കുനേരെ 778 അതിക്രമങ്ങള്‍ നടന്നതായി കുടുംബശ്രീ റിപ്പോര്‍ട്ട്. കുടുംബശ്രീയുടെ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്കില്‍ ഫോണിലൂടെയും നേരിട്ടും റിപ്പോര്‍ട്ട് െചയ്ത അതിക്രമങ്ങളുടെ കണക്കാണിത്.
കൂടുതല്‍ അതിക്രമം നടന്നത് തിരുവനന്തപുരം ജില്ലയിലാണ്-222. കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഓരോ കേസ് മാത്രം. മലപ്പുറത്ത് 190, എറണാകുളത്ത് 156 എന്നിങ്ങനെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സ്നേഹിത
കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2013 ഓഗസ്റ്റിലാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് സേവനം ആരംഭിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തിലാണ് എല്ലാ ജില്ലകളിലും സേവനം വ്യാപിപ്പിച്ചത്. വയനാട്, കോഴിക്കോട് ഒഴികെയുള്ള ജില്ലകളില്‍ ടോള്‍ ഫ്രീ നമ്പര്‍ സൗകര്യമുണ്ട്.
സംസ്ഥാന ശിശുക്ഷേമസമിതി, പോലീസ്, സാമൂഹികനീതി വകുപ്പ് എന്നിവ സംയോജിച്ചാണ് സ്നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ നിയമസഹായം ലഭിക്കാന്‍ മുഴുവന്‍സമയ അഭിഭാഷകയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്.