ബീജിംഗ്: ചെെനയുടെ ആദ്യ ബഹിരാകാശ നിലയമായ 'ടിയാന്‍ഗോംഗ്-1' ആഴ്ചകള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിപ്പിക്കുമെന്ന് ശാസ്ത്രജ്ഞര്‍. അതേസമയം, എവിടെയാണ് നിലയം പതിക്കുകയെന്നത് വ്യക്തമല്ലെങ്കിലും ഏറ്റവും സാദ്ധ്യത കൂടിയ സ്ഥലങ്ങളില്‍ കേരളവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ ഇ.എസ്.എെ നേരത്തെ വ്യക്തമാക്കിയിരുന്നു.നിലയം പതിക്കാൻ സാധ്യത ഏറ്റവും കൂടിയ സ്ഥലങ്ങളിൽ കേരളവും ഉൾപ്പെട്ടിട്ടുള്ളതായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ ഇഎസ്എ നേരത്തെ വ്യക്തമാക്കിയിരുന്നു.
ബഹിരാകാശത്തില്‍ നിന്നും ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചാല്‍ മാത്രമേ എവിടെയാണ് പതിക്കുക എന്ന കാര്യത്തില്‍ കൃത്യത വരുത്താന്‍ സാധിക്കുകയുള്ളൂ എന്നും ശാസ്ത്രജ്ഞന്‍മാര്‍ അറിയിച്ചു. ഏപ്രില്‍ ആദ്യ ആഴ്ച തന്നെ ടിയാന്‍ഗോംഗ്-1 ഭൗമാന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമെന്നാണ് അമേരിക്കയുടെ എയ്റോസ്പേസ് കോര്‍പ്പറേഷന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ മാര്‍ച്ച് 24നും ഏപ്രില്‍ 19നും ഇടയില്‍ എത്തുമെന്നാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സി അറിയിച്ചിരിക്കുന്നത്.
2016ലാണ് നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ചൈന സമ്മതിച്ചത്. നിലയത്തിന്റെ ഒരു ഭാഗം ഭൂമിയിൽ പതിക്കാനുള്ള സാധ്യതയുണ്ടെന്ന് എയ്റോ സ്പേസ് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. വിഷലിപ്തവും ദ്രവീകരണശേഷിയുള്ളതുമായ അപകടകരമായ ഇന്ധനം ബഹിരാകാശ നിലയം വഹിക്കുന്നുണ്ടെന്നും അവർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഭാരത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽത്തന്നെ കത്തിനശിക്കുമെങ്കിലും 100 കിലോയോളം ഭൂമിയിൽ പതിക്കുമെന്നു ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു.
2011ലാണ് 8500 ടൺ ഭാരമുള്ള ‘ടിയാൻഗോങ് ഒന്ന്’ ബഹിരാകാശ നിലയം ചൈന വിക്ഷേപിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ മാതൃകയിൽ(ഐഎസ്എസ്) ചൈന വികസിപ്പിച്ചതാണ് ടിയാൻഗോങ്. ചൈനീസ് ശാസ്ത്രജ്ഞർക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങൾ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. നിലവിൽ ആളുകളില്ലാതെയാണ് ടിയാൻഗോങ് വിക്ഷേപിച്ചിരിക്കുന്നത്.