ബീജിങ്: ചൈനയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഏഴ് സ്കൂള്‍ വിദ്യാര്‍ഥികളെ യുവാവ് കുത്തിക്കൊന്നു. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സിയിലാണ് ക്രൂര സംഭവം അരങ്ങേറിയത്. കൂട്ടമായി സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ സാവോ എന്നുപേരുള്ള യുവാവ് ചാടിവീണ് ആക്രമിക്കുകയായിരുന്നു. മരിച്ചവരില്‍ അഞ്ചുപേര്‍ പെണ്‍കുട്ടികളാണ്. 12ഒാളം വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
12നും 15നും ഇടയില്‍ പ്രായമുള്ള നമ്ബര്‍ ത്രീ മീഡിയ സ്കൂള്‍ വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ടത്. 28 കാരനായ സാവോയും ഇതേ സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്ന് വൈകുന്നേരം 6:10ഒാടെയാണ് സംഭവം നടന്നത്. സാവോയെ സംഭവസ്ഥലത്തുവച്ച് തന്നെ കസ്റ്റഡിയിലെടുത്തെതായി മസികൗണ്ടി പൊലീസ് അറിയിച്ചു. അക്രമത്തിെന്റ കാരണം വ്യക്തമല്ല.
ഇൗ വര്‍ഷം ചൈനയില്‍ നടക്കുന്ന സമാനമായ രണ്ടാം സംഭവമാണിത്. ഫെബ്രുവരിയില്‍ ബീജിങ്ങിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കത്തികൊണ്ടുള്ള ആക്രമത്തില്‍ ഒരു യുവതി കൊല്ലപ്പെട്ടിരുന്നു. അന്ന് 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.