ഫിലദൽഫിയാ. മുൻ ഫിലദൽഫിയാ കിസ്തോസ് മാർത്തോമ്മാ ചർച്ച് വികാരി റോയി ഗീവർഗീസിന്റെ മാത ാവും, പരേതനായ ഗീവർഗീസ് ഉമ്മന്റെ പത്നിയുമായ പൂയപ്പള്ളി ഡെൻസ് ഭവനിൽ ചിന്നമ്മ ഗീവർഗീസ് (80) നിര്യാതയായി. സംസ്കാരം അഭി ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ പുതുപ്പള്ളി സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ മാർച്ച് 28 ബുധനാഴ്ച വൈകുനേരം 4 മണിക്ക് നടത്തി. റിട്ട. സബ് ഇൻസ്പെക്ടർ ജോയി ഗീവർഗീസ്, കുമ്പനാട് മാർത്തോമാ വലിയ പള്ളി വികാരി റവ റോയി ഗീവർഗീസ്, രാജൻ ഗീവർഗീസ്സ്, (എൻജിനിയർ), അമ്മിണി ബേബി, റോസമ്മ ജോൺ, കുട്ടി, ലീലാമ്മ ബേബി, പൊടിമോൾ അലക്സ്, കുഞ്ഞുമോൾ റെജി എന്നിവർ മക്കളാണ്. ഫിലഡൽഫിയാ കിതോസ് മാർത്തോമ്മാ ചർച്ചിന്റെ അനുശോചനം വികാരി റവ. അനീഷ് തോമസ് തോമസ് അറിയിച്ചു. മലയാളം വാർത്തയുടെ ആദരാഞ്ജലികൾ