• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ചിന്നമ്മ മണലയില്‍

ബ്രോങ്ക്‌സ്‌ സീറോ മലബാര്‍ പള്ളി ഇടവകാംഗവും, ഇടവകയുടെ മുന്‍ കൈക്കാരന്‍ മണലയില്‍ ജോബുകുട്ടിയുടെ ഭാര്യയുമായ ചിന്നമ്മ, 66, നിര്യാതയായി.

ജൂണ്‍ 19നു ബുധനാഴ്‌ച വൈകിട്ട്‌ 4.30 മുതല്‍ 9.30 വരെ ഫ്‌ളിന്‍ ഫ്യൂണറല്‍ ഹോമില്‍ (1652 സെന്‍ട്രല്‍ പാര്‍ക്ക്‌ അവന്യൂ, യോങ്കേഴ്‌സ്‌, ന്യൂയോര്‍ക്ക്‌ 10710) മൃതദേഹം പൊതുദര്‍ശനത്തിന്‌ വെച്ചശേഷം ജൂണ്‍ 20നു വ്യാഴാഴ്‌ച രാവിലെ 10 മണിക്ക്‌ സെന്റ്‌ ജോണ്‍ ദി ബാപ്‌റ്റിസ്റ്റ്‌ ചര്‍ച്ചില്‍ (670 യോങ്കേഴ്‌സ്‌ അവന്യൂ, ന്യൂയോര്‍ക്ക്‌ 10704) ആരംഭിച്ച്‌ തുടര്‍ന്നു മൗണ്ട്‌ കാല്‍വരി സെമിത്തേരിയില്‍ (575 ഹില്‍സൈഡ്‌ അവന്യൂ, ന്യൂയോര്‍ക്ക്‌ 10603) സംസ്‌കാരച്ചടങ്ങുകള്‍ നടന്നു.

പരേതരായ ഡോ. വര്‍ക്കി പുന്നക്കാപടവില്‍ ഏലിക്കുട്ടി വറ്റക്കാട്ടില്‍ ദമ്പതികളുടെ മകളായി തൊടുപുഴയ്‌ക്കടുത്ത്‌ പുറപ്പുഴയിലാണ്‌ ചിന്നമ്മ ജനിച്ചത്‌.

രണ്ടു മക്കള്‍: ജിബി (ചിന്തു), ഡോ. ജോയിസി (മണിക്കുട്ടി). മരുമക്കള്‍: ഡോ. റിയ (കാവുംതൊണ്ടിയില്‍ ഉദയംപേരൂര്‍), ഡോ. ഇത്തമാര്‍ഗാല്‍ (കൊളംബസ്‌, ഒഹായോ).

തൊടുപുഴ പുറപ്പുഴയിയിലുള്ള ജോസ്‌ വര്‍ഗീസ്‌ പുന്നക്കാപടവില്‍ ഏക സഹോദരനാണ്‌. ഉടമ്പന്നൂര്‍ പുലിതൂക്കില്‍ കുടുംബാംഗമായ ഏബ്രഹാമിന്റെ ഭാര്യ മേരി, ഇടപ്പള്ളി അമ്പാട്ടുവീട്ടില്‍ ജോര്‍ജുകുട്ടിയുടെ ഭാര്യ ഗ്രേസി (ചിക്കാഗോ), വാഴക്കുളം വാമറ്റത്തില്‍ ജോളിയുടെ ഭാര്യ റെജീന (ദുബായ്‌), പുല്ലോപ്പള്ളില്‍ ആന്റണിയുടെ ഭാര്യ ഷീല (മഹാരാഷ്ട്ര), ഇലവുങ്കല്‍ കുഞ്ഞുമോന്റെ (കുര്യാക്കോസ്‌) ഭാര്യ ജാക്വിലിന്‍ (ഭോപ്പാല്‍), എറണാകുളം എടാട്ട്‌ വീട്ടില്‍ സജിയുടെ ഭാര്യ ഷാന്റി (ഷുവര്‍ഗ്രോ ഫാര്‍മസി) എന്നിവര്‍ സഹോദരിമാരാണ്‌.

ബാംഗ്ലൂര്‍ സെന്റ്‌ മാര്‍ത്താസ്‌, ബഹറിന്‍ ഹെല്‍ത്ത്‌ മിനിസ്‌ട്രി, ബ്രോങ്ക്‌സിലെ ജ്യൂവിഷ്‌ ഹോം, വെറ്ററന്‍ അഫയേഴ്‌സ്‌ ആശുപത്രി എന്നിവടങ്ങളില്‍ ചിന്നമ്മ ജോലി ചെയ്‌തിട്ടുണ്ട്‌.

Top