• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കൊളസ്‌ട്രോള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

ആളുകള്‍ ഏറെ ഭയപ്പെടുന്ന ജീവിതശൈലി രോഗങ്ങളില്‍ ഒന്നാണ്‌ കൊളസ്‌ട്രോള്‍. മനുഷനെ എറെ അപകടകരമായ അവസ്ഥയിലെത്തിക്കുന്ന ഒരു അസുഖം കൂടിയാണിത്‌. കൊളസ്‌ട്രോള്‍ ഉണ്ടോ എന്ന സംശയം തോന്നിയാല്‍പോലും ടെന്‍ഷനാണ്‌ ആളുകള്‍ക്ക്‌. അതിനാല്‍ കൊളസ്‌ട്രോള്‍ പരിശോധിക്കാന്‍ പോകുമ്പോള്‍ പലര്‍ക്കും അബദ്ധങ്ങള്‍ പറ്റാറുണ്ട്‌.

12 മണികൂര്‍ ആഹാരം കഴിക്കാതെയാണ്‌ കൊളസ്‌ട്രോള്‍ പരിശോധിക്കാന്‍ പോകേണ്ടത്‌. ഭക്ഷണം കഴിച്ചാല്‍ കൊളസ്‌ട്രോളിന്റെ അളവ്‌ കുടുതലാണോ കുറവാണോ എന്ന്‌ നിര്‍ണയിക്കാന്‍ സാധിക്കില്ല. വെള്ളവും മറ്റു സ്ഥിരമായി കഴിക്കുന്ന മരുന്നുകളൂം കുടിക്കുന്നതുകൊണ്ട്‌ കുഴപ്പമില്ല. കഴിക്കുന്ന ഗുളികകളെ കുറിച്ച്‌ ഡോക്ടര്‍മാര്‍ക്ക്‌ കൃത്യമായ വിവരം നല്‍കണം എന്ന്‌ മാത്രം. ശക്തമായ, പനി, ശ്വാസകോശത്തിലോ മൂത്രാശയത്തിലോ അണുബധ എന്നിവ ഉള്ളപ്പോള്‍ കൊളസ്‌ട്രോള്‍ പരിശോധിക്കരുത്‌.

സാധാരണയായി രക്തത്തിലെ ടോട്ടല്‍ കൊളസ്‌ട്രോളാണ്‌ പരിശോധിക്കാറുള്ളത്‌. മോശം കൊളസ്‌ട്രോളായ എല്‍ ഡി എല്‍, നല്ല കൊളസ്‌ട്രോളായ എച്ച്‌ ഡി ല്‍ എന്നിവ വേര്‍തിരിച്ച്‌ പരിശോധിക്കുന്ന രീതിയാണ്‌ ലിപിഡ്‌ പ്രൊഫൈല്‍. രോഗിയുടെ സാഹചര്യങ്ങള്‍ അനുസരിച്ച്‌ ഇതില്‍ ഏത്‌ ടെസ്റ്റാണ്‌ നടത്തേണ്ടത്‌ എന്ന്‌ ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കാറാണ്‌ പതിവ്‌.

Top