പി പി ചെറിയാന്
നോര്‍ത്ത് അമേരിക്കയിലെ വൈസ്മെന്‍ ഇന്റര്‍നാഷണല്‍, നോര്‍ത്ത് അറ്റ്ലാന്റിക് റീജിയന് ക്രിസ്മസ് നവ വത്സരാഘോഷങ്ങള്‍ ന്യൂയോര്‍ക്കിലെ രാജധാനി ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വച്ച് ആഘോഷിച്ചു. റീജിയനിലുള്ള ലോങ്ങ് ഐലന്‍ഡ് , ഫ്ലോറല്‍ പാര്‍ക്ക് , വെസ്റ്റ്ചെസ്റ്റര്‍, ന്യൂജേഴ്സി , ജാക്സണ് ഹെയിറ്സ് തുടങ്ങിയ ക്ലബ്ബ്കള്‍ സംയുക്തമായാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്. ക്ലബ്ബ് പ്രസിഡന്റ്മാരായ വര്‍ഗീസ് ഗീവര്‍ഗീസ് , ചെറിയാന് ജോര്‍ജ് , ഷോളി കുമ്പുളുവേലി, ഡാനിയേല്‍ മോഹന്‍ , സുഗന് ജോസഫ് തുടങ്ങിയവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്കി.
ഇന്റര്‍നാഷണല്‍ ക്ലബ്ബിന്റെ ഔപചാരിയുമായ ചടങ്ങുകള്‍ക്ക് മുന്‍ റീജിയണല്‍ ഡയറക്ടര്‍ മാത്യു ചാമക്കാലയും, യു.എസ് ഏരിയ ഡയറക്ടര്‍ എലെക്ട് ഷാജു സാമും നേതൃത്വം നല്കി. ശാന്തി പകരുന്ന ക്രിസ്മസ് മറ്റുള്ളവര്‍ക്ക് സ്നേഹം പകുരുന്ന നിമിഷങ്ങള്‍ ആകട്ടെ എന്ന് യോഗം ഉത്ഘാടനം നിര്‍വഹിച്ചുകൊണ്ടു റോക്ലാന്‍ഡ് കൗണ്ടി ലെജിസ്റ്റേറ്റര്‍ ഡോ . ആനി പോള്‍ പറഞ്ഞു. സന്തോഷമായിരിക്കാന്‍ എളുപ്പമാണ് എന്നാല്‍ എളിമയായിരിക്കാന് പ്രയാസമുള്ള കാര്യമാണ്. എന്തൊക്കെ പുതിയ തരം ചിന്തകള്‍ ഉണ്ടായിരുന്നാലും ദരിദ്രരിലെ ദരിദ്രര്‍ ഇന്നും അങ്ങനെതന്നെ നിലനില്ക്കുന്നു എന്നത് ഒരു വിരോധാഭാസം ആണെന്ന് മുഖ്യ സന്ദേശം നല്‍കികൊണ്ട് സന്തോഷ് പാലാ പറഞ്ഞു.