കൊച്ചി ∙ കലൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മൽസരം സംഘടിപ്പിക്കുന്നതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സി.കെ.വിനീതും ഇയാൻ ഹ്യൂമും. മല്‍സരം കൊച്ചിയില്‍ നടത്തുന്നതിനെതിരെ എഴുത്തുകാരന്‍ എന്‍.എസ്.മാധവൻ നേരത്തെ രംഗത്തെത്തിയിരുന്നു.
ഫിഫ അംഗീകാരമുള്ള ആറു സ്റ്റേഡിയങ്ങളിൽ ഒന്നാണ് കൊച്ചിയിലേത്. ഏറെ പണം മുടക്കിയും കഷ്ടപ്പെട്ടുമാണ് കൊച്ചിയിൽ ഫുട്ബോളിനായി മനോഹരമായ ടർഫ് ഒരുക്കിയത്. ക്രിക്കറ്റ് മൽസരത്തിനുശേഷം മൈതാനം പഴയപടി ആക്കുമോ എന്നു വിനീത് ചോദിച്ചു. വിവിധയിനം കായിക ഇനങ്ങൾ ഒരുമിച്ചാണ് വളരേണ്ടത്. ഒന്നിന്റെ വളർച്ചയ്ക്ക് വേണ്ടി മറ്റൊന്നിനെ നശിപ്പിക്കരുത്. കൊച്ചി സ്റ്റേഡിയത്തിലെ ടർഫ് ക്രിക്കറ്റ് മത്സരങ്ങളെ സഹായിക്കുമെന്ന വാദം തന്റെ അനുഭവത്തിൽ തെറ്റാണ്. മൂന്നോ നാലോ ക്രിക്കറ്റ് മത്സരങ്ങൾ ഒരുമിച്ചു നടക്കുന്ന സ്റ്റേഡിയത്തിൽ ആണ് താൻ ക്രിക്കറ്റ് കളിച്ചു വളർന്നിട്ടുളളത്. ധാരാളം പണവും സമയവും ഫുട്ബോൾ മത്സരങ്ങൾക്കായി മൈതാനം ഒരുക്കുന്നതിന് ചെലവഴിച്ചിട്ടുണ്ടെന്നും നിരവധി തൊഴിലാളികളുടെ പ്രയത്നം അധികൃതർ പാഴാക്കരുതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ വിനീത് ആവശ്യപ്പെട്ടു.
നേരത്തെ എഴുത്തുകാരന്‍ എന്‍.എസ് മാധവനടക്കം നിരവധി പേര്‍ കലൂരില്‍ ഏകദിനം നടത്തുന്നതിനെതിരെ രംഗത്തുവന്നിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക ഗ്രൂപ്പായ മഞ്ഞപ്പടയുള്‍പ്പെടെയുള്ള ഗ്രൂപ്പുകളും പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. നവംബര്‍ ഒന്നിനാണ് ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനത്തിന് കലൂര്‍ സ്‌റ്റേഡിയം വേദിയാകുന്നത്. കേരളപ്പിറവി ദിനമെന്ന പ്രത്യേകയുമുണ്ട്. നേരത്തെ തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം മത്സരം നടത്താന്‍ പരിഗണിച്ചിരുന്നു. എന്നാല്‍ കേരള ക്രിക്കറ്റ് അസോസിയേശനും സ്‌റ്റേഡിയം ഉടമകളായ ജി.സി.ഡി.എയും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് വേദി കൊച്ചിയിലാക്കാന്‍ തീരുമാനമായത്. ആകെ മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ടിട്വന്റിയുമാണ് വിന്‍ഡീസന്റെ ഇന്ത്യ പര്യടനത്തിലുള്ളത്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഏഴിന് നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ടിട്വന്റി മത്സരത്തിന് പിന്നാലെയാണ് വീണ്ടും ഒരു അന്താരാഷ്ട്ര മത്സരം കേരളത്തിലെത്തുന്നത്.