ബാൾട്ടിമോർ വേൾഡ് വൈറോളജി ഇൻസ്റ്റിറ്റിയൂട്ട് നൽകിയ പുരസ്‌കാരം ഏറ്റുവാങ്ങാൻ അമേരിക്കയിൽ എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അദ്വാനിക്കുന്ന തൊഴിലാളി സമരങ്ങളുടെ വിപ്ലവ ചരിത്രം ഉറങ്ങുന്ന ചിക്കാഗോയിൽ ഹേമാർകെറ് സന്ദർശിച്ചു . 1886 നടന്ന കലാപവും തൊഴിലാളി സമരവും ഒപ്പം മെയ് ദിനം എന്ന അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്റെ പിറവിയും കൊണ്ട് പ്രാദാന്യമര്ഹിക്കുന്ന ഹേമാർകെറ് സ്ക്വാറിലെ ബലികുടീരത്തിൽ മുഖ്യമന്ത്രി പുഷ്പങ്ങൾ അർപ്പിച്ചു .
1893 -സ്വാമി വിവേകാനന്ദൻ ചരിത്ര പ്രസിദ്ധമായ പ്രസംഗം അരങ്ങേറിയ വിവേകാനന്ദ സ്മാരകവും മുഖ്യമന്ത്രി സന്ദർശിച്ചു. ഫൊക്കാനയുടെ സ്ഥാപക നേതാവ് dr അനിരുദ്ധൻ ,ഫ്രാൻസിസ് കിഴക്കേക്കുറ്റ് ,ടോമി അമ്പനാട് ,പീറ്റർ കുളങ്ങര ,റിൻസി കുരിയൻ , നിഷ അനിരുദ്ധൻ, ജെസ്സി റിൻസി , ഇയ്പ്പ സി വര്ഗീസ് , പരിമണം എന്നിവരും ചിക്കാഗോയിൽ ഉള്ള ഇടതുപക്ഷ സഹയാത്രികരും സുഹൃത്തുക്കളും മുഖ്യമന്തിയെ അനുഗമിച്ചു . ചിക്കഗയിൽ പൗരാവലി നൽകിയ പ്രൗഢ ഗംഭീരമായ സ്വീഏകരണം മുഖ്യമത്രി പങ്കെടുത്തു.