• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കെവിന്‍റെ കൊലപാതകം: പൊലീസിന്‍റേത്​ ഗുരുതരമായ കൃത്യവിലോപം -മുഖ്യമന്ത്രി

കൊല്ലം: കെവി​​െന്‍റ കൊലപാതകത്തില്‍ പൊലീസിന് സംഭവിച്ചത് അസാധാരണമായ വീഴ്ചയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതരമായ കൃത്യവിലോപമാണ് എസ്.ഐയുടെ ഭാഗത്ത് നിന്നുണ്ടായത്. സംസ്​ഥാന സര്‍ക്കാരി​​െന്‍റ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച രാഷ്​ട്രീയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെവി​​െന്‍റ കേസില്‍ രാത്രിയാണ് സംഭവം നടന്നത്. ഈ സമയത്ത് മുഖ്യമന്ത്രിക്ക് പരിപാടി ഉണ്ടായിരുന്നില്ല. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകാര്യത്തിലും എസ്​.​െഎ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ചില ഗവേഷണ പടുക്കള്‍ കണ്ടെത്തിയിരിക്കുന്നത് മെഡിക്കല്‍ കോളേജിലെ ഉദ്ഘാടന ചടങ്ങിനായി മുഖ്യമന്ത്രി എത്തിയപ്പോള്‍ സ്ഥലത്ത് എസ്.ഐ ഉണ്ടായിരുന്നുവെന്നാണ്. അതിന് മുന്‍പും പിന്‍പുമുള്ള സമയം എസ്.ഐ എന്താണ് ചെയ്തത്. തെറ്റായ നടപടി സ്വീകരിച്ചയാളെ വെള്ളപൂശി മുഖ്യമന്ത്രിക്കെന്തോ വീഴ്ച പറ്റിയെന്ന് വരുത്തിത്തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇരിക്കുന്ന സ്​ഥാനത്തോട് നീതിപുലര്‍ത്തുന്നതുകൊണ്ട് മറ്റ് കാര്യങ്ങളിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു പൊലീസ് ഉദ്യോഗസ്​ഥ​​െന്‍റ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ആ നിലയില്‍ കാണാതെ മുഖ്യമന്ത്രിയുടെ പരിപാടി ഉണ്ടായിരുന്നു, അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് വരുത്തിത്തീര്‍ക്കുകയാണ് ചിലര്‍. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പും സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവും വന്നപ്പോള്‍ പ്രതിപക്ഷത്തിന് വല്ലാത്ത അസ്വസ്ഥയായിരുന്നു. അങ്ങനെയിരിക്കുമ്ബോള്‍ ഒരു സംഭവം വീണുകിട്ടി. അതെങ്ങനെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചിന്തിക്കുന്നത്. പൊലീസ് ഉദ്യോഗസ്​ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായാല്‍ ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പും ഉണ്ടാകില്ല. നല്ലത് ചെയ്താല്‍ അംഗീകാരം. തെറ്റ് ചെയ്താല്‍ അതിനുള്ള നടപടി ഉണ്ടാകും. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത് ചിലര്‍ക്ക് അലോസരമുണ്ടാക്കുന്നുണ്ടായിരിക്കാം. തല്‍ക്കാലം അത് സഹിക്കുകയല്ലാതെ നിവര്‍ത്തിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പ്രേമിച്ചു വിവാഹം ചെയ്തവരാണ്. അത് അവര്‍ ഓര്‍ക്കണമായിരുന്നു. ചാനലുകള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താന്‍. തന്നെ തെരഞ്ഞെടുത്തത് ചാനലുകളല്ല, ജനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, കേസില്‍ മുഖ്യപ്രതികള്‍ പൊലീസിനു മുമ്ബാകെ കീഴടങ്ങി. കെവി​​​​​​​​​​​​​​​​​​​​​െന്‍റ ഭാര്യ നീനുവി​​​​​​​​​​​​​​​​​​​​​െന്‍റ പിതാവ്​ ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവരാണ്​ കീഴടങ്ങിയത്​. ബംഗളൂരുവില്‍ നിന്നെത്തിയ പ്രതികള്‍ കണ്ണൂരിലെ കരിക്കോട്ടക്കി പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കേസില്‍ ഷാനു ചാക്കോ ഒന്നാം പ്രതിയും പിതാവ്​ ചാക്കോ അഞ്ചാം പ്രതിയുമാണ്​.

ആകെ 14 പ്രതികളുള്ള കേസില്‍ 5 പേരാണ് പിടിയിലായത്. അറസ്​റ്റിലായ നിയാസ്​ ഡി.വൈ.എഫ്.ഐ ഇടമണ്‍ യൂനിറ്റ് സെക്രട്ടറിയാണ്. അക്രമിസംഘത്തിലുണ്ടായിരുന്ന പുനലൂര്‍, ഭരണിക്കാവ് സ്വദേശികളായ മനു, ഷിനു, വിഷ്ണു, ഷെഫിന്‍, ടിന്‍റോ ജറോം, ഫസല്‍, ഷെറീഫ് എന്നിവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ചാക്കോയുടെ ഭാര്യ രഹനയും ഒളിവിലാണെന്ന് വിവരമുണ്ട്.

Top