കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നവംബര്‍ മുതല്‍ അഞ്ചു മാസത്തേക്ക് രാവിലെ 10 മുതല്‍ വൈകിട്ട് ആറു മണി വരെ സര്‍വീസ് നടക്കില്ല. നവീകരണത്തിനു വേണ്ടി റണ്‍വേ അടച്ചിടുന്നതിനാലാണിത്.
നിലവില്‍ 31 ആഭ്യന്തര സര്‍വീസുകളും 7 രാജ്യാന്തര സര്‍വീസുകളുമാണ് ഈ സമയത്ത് കൊച്ചിയില്‍നിന്നു പുറപ്പെടുന്നത്. ഏതാണ്ട് ഇത്രയും സര്‍വീസുകള്‍ ഇവിടേക്ക് വരുന്നുമുണ്ട്. വൈകിട്ട് ആറിനു ശേഷം രാവിലെ 10 വരെ റണ്‍വേ സാധാരണ പോലെ പ്രവര്‍ത്തിക്കും. വിമാനക്കമ്പനികളോട് ഈ സമയത്തിനനുസരിച്ച് സര്‍വീസ് ക്രമീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോഴത്തെ നിശ്ചയപ്രകാരം നവംബര്‍ 6 മുതല്‍ മാര്‍ച്ച് 28 വരെ റണ്‍വേ അടച്ചിടും. മൂന്നു പാളികളായി റണ്‍വേ പുനര്‍നിര്‍മിക്കുന്ന ജോലികളാണു നടത്തുന്നത്. പകല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി റണ്‍വേ വൈകിട്ടോടെ വ്യോമഗതാഗതത്തിന് സജ്ജമാക്കേണ്ടതുണ്ട്.