തിരുവനന്തപുരം: ( 31.05.2018) ഭക്ഷ്യ സുരക്ഷ കമ്മീഷന്‍ 45 ല്‍ പരം വെളിച്ചെണ്ണ ബ്രാന്റുകളുടെ ഉല്‍പ്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ സംസ്ഥാനത്ത് നിരോധിച്ചു. മായം കലര്‍ന്നതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എം ജി രാജമാണിക്കം അറിയിച്ചു.
2006 ലെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം പാലിക്കാത്ത ഉല്പന്നങ്ങളാണ് നിരോധിച്ചത്. നിരോധിക്കപ്പെട്ട ഉല്പന്നങ്ങള്‍ സംഭരിക്കുന്നതും വില്‍പ്പന നടത്തുന്നതും കുറ്റകരമാണെന്നും കമ്മീഷണര്‍ അറിയിച്ചു. ഉല്പന്നങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ www.foodsaftey.Kerala.gov.in ലഭിക്കും.
അഗ്രോ വെളിച്ചെണ്ണ, കൂക്ക്സ് പ്രൈഡ് വെളിച്ചെണ്ണ, എസ്.ടി.എസ് കേര പ്യുവര്‍ ഗോള്‍ഡ്, കേര ഫൈന്‍, ഹരിതഗിരി, കുടുംബശ്രീയുടെ അന്നപൂര്‍ണ നടന്‍ വെളിച്ചെണ്ണ, പി.വി.എസ് തൃപ്തി, കെ.എം സ്പെഷ്യല്‍, എ.എസ്, ആയുഷ് വെളിച്ചെണ്ണ, കേരള്‍, വിസ്മയ വെളിച്ചെണ്ണ, ശ്രീ കീര്‍ത്തി വെളിച്ചെണ്ണ, കേര വാലി, കാവേരി വെളിച്ചെണ്ണ തുടങ്ങി 45 ലേറെ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്കാണ് നിരോധനം.
പൊതുജനങ്ങള്‍ വെളിച്ചെണ്ണ വങ്ങുമ്ബോള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഫേസ്ബുക്കില്‍ നിര്‍ദ്ദേശിച്ചു.