ചെന്നൈ ബെംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും കൊച്ചിയിലേക്കും ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായാണ് പദ്ധതി. കോയമ്പത്തൂര്‍ കൊച്ചി വ്യവസായ ഇടനാഴി വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.
ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചപ്പോഴും കേരളത്തിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കേരളം പ്രതിഷേധം അറിയിച്ചിരുന്നു. കോയമ്പത്തൂര്‍ കൊച്ചി സാമ്പത്തിക ഇടനാഴി വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ച്ചയായ ശ്രമത്തിന്റെ ഫലമായാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.