ന്യൂയോര്‍ക്ക്: ശീതള പാനിയ രംഗത്തെ ഏറ്റവും വലിയ ഭീമന്‍മാരായ കൊക്കക്കോള പുതിയ ഉത്പന്നം അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. കഞ്ചാവിന്റെ ഔഷധ ഗുണങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ശാരീരിക അസ്വസ്ഥകള്‍ കുറയ്ക്കാന്‍ ഉപകരിക്കുന്ന പാനീയമാണ് കൊക്കകോള പുറത്തിറക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കനേഡിയന്‍ കമ്ബനിയായ അറോറ കാന്‍ബിസുമായി ചേര്‍ന്നാണ് കൊക്കക്കോള പുതിയ പാനീയം നിര്‍മ്മിക്കുന്നത്. ഔഷധ നിര്‍മാണ ആവശ്യത്തിനായി കഞ്ചാവ് ഉത്പാദിപ്പിക്കുന്ന കമ്ബനിയാണ് അറോറ കാന്‍ബിസ്. ഇതുമായി ബന്ധപ്പെട്ട് പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയെന്നാണ് കമ്ബനി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ലഹരിയും മാനസികമായ ഉത്തേജനവും നല്‍കുന്ന കഞ്ചാവിന്റെ ഗുണങ്ങള്‍ക്ക് പകരം ഒരുപാട് ഔഷധ ഗുണശേഷിയായിരിക്കും പാനീയമുണ്ടാക്കാന്‍ ഉപയോഗപ്പെടുത്തുക. നാഡീ രോഗങ്ങള്‍, ഉത്കണ്ഠ, കഠിനമായ വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കഞ്ചാവ് ഉപയോഗിച്ചുള്ള ചികിത്സ പല നാടുകളിലുമുണ്ട്.
കൂടാതെ, അപസ്മാര രോഗത്തിനും പ്രതിവിധി കഞ്ചാവിലുണ്ട്. കൊക്കകോള സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ അടുത്ത കാലത്ത് സജീവമായിരുന്നു. ഇതോടെ, വലിയ തോതില്‍ കമ്ബനിയുടെ വില്‍പന ഇടിഞ്ഞിരുന്നു. ഇതിന് മാറ്റം കൊണ്ട് വരാനുള്ള ശ്രമങ്ങളുടെ ഭാഗമായി പുതിയ ഉത്പന്നത്തെ അവതരിപ്പിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്.