• Friday, November 29, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാന്‍ മന്ത്രിതല സമിതി

ന്യൂഡല്‍ഹി: തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ സമിതിയില്‍ നിതിന്‍ ഗഡ്കരി,​ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍,​ വനിതാ ശിശുക്ഷേമ സമിതി മന്ത്രി മേനകാ ഗാന്ധി എന്നിവര്‍ അംഗങ്ങളാണ്. അടുത്തിടെ മീ ടൂ ക്യാന്പെയിനിന്റെ ഭാഗമായി ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട പരാതികള്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തത് ഉത്തര്‍പ്രദേശിലാണ്. കേരളത്തിലാണ് കുറവ്. ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങള്‍ തൊട്ടുപിന്നിലുണ്ട്.

2015 മുതല്‍ ഈ വര്‍ഷം ജൂലായ് 27 വരെയുള്ള കണക്ക് അനുസരിച്ച്‌ ഉത്തര്‍പ്രദേശില്‍ ആകെ രജിസ്റ്റര്‍ ചെയ്തത് 627 കേസുകളാണ്. രാജ്യതലസ്ഥാന മേഖലയില്‍ നിന്ന് ഇക്കാലയളവില്‍ ലഭിച്ചത് 314 പരാതികള്‍. മൂന്നര വര്‍ഷത്തിനിടെ രാജ്യത്തു നിന്നാകെ 2164 പരാതികളും ലഭിച്ചു. 2015ല്‍ ദേശീയ വനിതാ കമ്മിഷനു ലഭിച്ചത് 523 പരാതികളാണെങ്കില്‍ തൊട്ടടുത്ത വര്‍ഷം ഇത് 539 ആയി ഉയര്‍ന്നു. 2017ല്‍ 570 പരാതികള്‍. 2018ല്‍ ജൂലായ് 27 വരെ 533 പരാതികളും ലഭിച്ചു.

2015 മുതല്‍ ഈ വര്‍ഷം ജൂലായ് 27 വരെ കേരളത്തില്‍ നിന്ന് 29 പരാതികള്‍ ലഭിച്ചു. 2015 ലും 2016 ലും ഒന്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2017 ല്‍ ഇത് നാലായി കുറഞ്ഞു.

Top